പാമ്പ് കടിച്ചാൽ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് അധികമാർക്കും വല്യ ധാരണയില്ല. ഈ ധാരണയില്ലായ്മ പലപ്പോഴും ദുരന്തമാണ് വരുത്തിവെയ്ക്കാറ്. പാമ്പ് കടിയുമായി ബന്ധപ്പെട്ട് നിരവധി പഴമൊഴിയും അബദ്ധധാരണകളും വച്ചു പുലർത്തുന്നവരാണ് മലയാളികൾ. പഴമക്കാർ പറഞ്ഞ് പഴകിയ പല അന്ധവിശ്വാസങ്ങളും ഇപ്പോഴും പലരും നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്, എന്നാൽ ഇതിൻ്റെ പരിണിതഫലം ചെറുതായിരിക്കില്ല. ഇത്തരത്തിൽ പാമ്പുകടിയുമായി ബന്ധപ്പെട്ടുള്ള ചില അന്ധവിശ്വാസങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം:
• പാമ്പുകടിച്ചാല്‍ ഉറങ്ങാന്‍ പാടില്ല – യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇതിനില്ല. പാമ്പുകടിയേറ്റ കുഞ്ഞിനെ ഉറങ്ങാന്‍ അനുവദിക്കാതെ വഴക്ക് പറഞ്ഞും ഭീതിപ്പെടുത്തിയും കരയിച്ചും കൊണ്ട് വരുന്നത് വിപരീതഫലം ചെയ്യും. പാമ്പുകടിച്ചാൽ അവരെ ഉറങ്ങാൻ അനുവദിക്കാതെ ആശുപത്രിയിൽ എത്തിക്കണമെന്നാണ് പലരും പറയുന്നത്.
• മുറിവിനു മീതെ മുറുകെ കെട്ടിയാല്‍ രക്തം ശരീരത്തില്‍ കലരില്ല – കൈയിലോ കാലിലോ ആണ് കടിയേറ്റതെങ്കില്‍, ആ ഭാഗത്തേക്കുള്ള രക്തയോട്ടം നിലച്ചു ആ ഭാഗം ഉപയോഗശൂന്യമാകാന്‍ സാധ്യതയുണ്ട്. തുണികൊണ്ട് കെട്ടുന്നത് നല്ലതാണ്, പക്ഷേ അത് രക്തയോട്ടം നിൽക്കുന്ന രീതിയിൽ ആയാൽ പ്രശ്നമാണ്.
• കടിച്ച പാമ്പിനെ കൊണ്ട് രണ്ടാമത് കടിപ്പിച്ചാല്‍ വിഷമിറങ്ങും – കുറച്ചു കൂടി വിഷം ശരീരത്തില്‍ കയറാൻ സഹായിക്കുമെന്ന് മാത്രം. ചികിത്സ വൈകുകയും ചെയ്യും. ഇതിലൂടെ മരണം വരെ സംഭവിക്കാം.
• നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മുടക്കണം – വിഷമില്ലാത്ത പാമ്പാണ് നീര്‍ക്കോലി. നീര്‍ക്കോലി കടിക്കുന്നതും ഭക്ഷണം ഒഴിവാക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല.
Post Your Comments