കണ്ണൂര്‍ : സ്റ്റാംപ് ഒട്ടിച്ച വെള്ള കാലി കവര്‍ കിട്ടിയത് അമ്പതോളം പേര്‍ക്ക്. അഡ്രസും സ്റ്റാംപുമെല്ലാം ഒട്ടിച്ചെത്തിയ കവര്‍ തുറന്ന രീതിയിലായിരുന്നു. താഴെചൊവ്വ പോസ്റ്റ് ഓഫീസിനു കീഴിലെ താഴെചൊവ്വ, എളയാവൂര്‍ സൗത്ത് എന്നിവിടങ്ങളിലെ അമ്പതോളം വീടുകളിലാണ് ഇന്നലെ അഞ്ച് രൂപയുടെ സ്റ്റാംപ് പതിച്ച വെള്ള കവര്‍ ലഭിച്ചത്.
കത്ത് കിട്ടിയ ഉടനെ തുറന്ന് നോക്കിയ ഒരു വീട്ടുകാരന്‍ ഇതിനുള്ളില്‍ ഒന്നുമില്ല എന്ന് പറഞ്ഞപ്പോഴാണ് പോസ്റ്റ്മാന്‍ ശ്രദ്ധിച്ചത്. അയക്കുന്ന ആളിന്റെ മേല്‍ വിലാസമില്ല. എല്ലാ വീടുകളിലും പോസ്റ്റ്മാന്‍ കത്ത് നല്‍കി. അവിടെ നിന്നെല്ലാം ഒഴിഞ്ഞ കവറാണെന്ന മറുപടിയാണ് ലഭിച്ചത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസിലാണ് പോസ്റ്റ് ചെയ്തിരുന്നത്.
എന്നാല്‍ അധികം വൈകാതെ നിഗൂഢത പുറത്തു വന്നു. തപാല്‍ ഉരുപ്പടികള്‍ വിതരണം ചെയ്ത് പോസ്റ്റ്മാന്‍ താഴെചൊവ്വ പോസ്റ്റ് ഓഫീസില്‍ എത്തിയപ്പോള്‍ കത്ത് അയച്ച ആള്‍ അവിടെ ഉണ്ടായിരുന്നു. കത്ത് പോസ്റ്റ് ചെയ്തയാള്‍ക്ക് പറ്റിയ അബദ്ധമായിരുന്നു അത്. ഇയാള്‍ ഉള്ളടക്കം രേഖപ്പെടുത്തിയ കടലാസ് കവറില്‍ ഇടാന്‍ വിട്ടു പോയെന്നാണ് പറഞ്ഞത്. ഇയാള്‍ ക്ഷമാപണവും നടത്തിയതായി അധികൃതര്‍ പറഞ്ഞു.
Post Your Comments