നാഗ്പൂര്‍: ഏഴുവര്‍ഷം മുന്‍പ് ഒന്‍പത് വയസുകാരനെ വളര്‍ത്തുനായ കടിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് ആറ് മാസം തടവുശിക്ഷ വിധിച്ചിരിക്കുന്നു. നാഗ്പൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് വനിതാ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചത്. സംഭവത്തില്‍ നായയുടെ ഉടമ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തുകയുണ്ടായി.
2014 സെപ്റ്റംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രാവിലെ സുഹൃത്തുക്കളോടൊപ്പം നായ്ക്കുട്ടികള്ക്ക് ഭക്ഷണം കൊടുക്കാന്‍ പോയ ഒന്‍പത് വയസുകാരനെ ഡോക്ടറുടെ വളര്‍ത്തുനായ കടിക്കുകയായിരുന്നു ഉണ്ടായത്. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ കുട്ടിയുടെ അമ്മ വളര്‍ത്തുനായയുടെ ഉടമയായ ഡോക്ടര്‍ക്കെതിരെ പരാതി നൽകുകയുണ്ടായി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലമാണ് കുട്ടിയെ നായ കടിച്ചതെന്ന് തെളിഞ്ഞിരുന്നു. സംഭവത്തില്‍ എട്ട് ദൃക്സാക്ഷികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിരുന്നു.എന്നാല്‍ അതേസമയം ഇത് തന്റെ വളര്‍ത്തു നായ അല്ലെന്നായിരുന്നു ഡോക്ടറുടെ ന്യായം. എന്നാല്‍ ഇവരാണ് യഥാര്‍ഥ ഉടമയെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കുട്ടിയെ കടിച്ച നായയെ ഡോക്ടറുടെ വീട്ടില്‍ നിന്നാണ് പിടികൂടിയത് എന്ന് മുന്‍സിപ്പല്‍ കോര്പ്പറേഷന് ജീവനക്കാര്‍ മൊഴി നല്‍കിയതാണ് ഡോക്ടര്‍ക്ക് കുരുക്കായത്. മൃഗങ്ങളെ സംബന്ധിച്ചുള്ള അശ്രദ്ധമായ പെരുമാറ്റം, മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപകടമുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
Post Your Comments