Latest NewsNewsIndia

തൃണമൂലിൻ്റെ ശക്തയായ വനിത ദേബശ്രീ റോയ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു; ബിജെപിയിൽ ചേരും?

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ, തൃണമൂൽ കോൺഗ്രസിൽ ഇനിയൊരു കൊഴിഞ്ഞ് പോക്ക് ഉണ്ടാകില്ലെന്ന് കരുതിയവർക്ക് തെറ്റി. പ്രശസ്ത നടിയും എംഎല്‍എയുമായ ദേബശ്രീ റോയ് തൃണമൂലില്‍ നിന്നു രാജിവച്ചു. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരമൊരു കൊഴിഞ്ഞുപോക്ക് മമത ബാനർജി സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതല്ല.

സൗത്ത് 24 പര്‍ഗാനയിലെ റെയ്ഡിഗിയില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായ ദേബശ്രീക്ക് ഇത്തവണ സീറ്റ് നല്‍കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി അംഗത്വം രാജിവച്ചത്. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്നും എല്ലാ ചുമതലകളില്‍ നിന്നു മോചനമായെന്നും അവര്‍ പറഞ്ഞു.

Also Read:കായംകുളത്ത് അരിതയും പ്രതിഭയും എതിരാളികൾ; പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

അതേസമയം, ദേബശ്രീ ബിജെപിയിലേക്ക് ചേരുമെന്ന സൂചനയുമുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഇരുപതോളം മന്ത്രിമാരും നിരവധി എംഎല്‍എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. ഇവരിൽ ഭൂരിഭാഗം ആളുകളും ബിജെപിയിലേക്ക് ചേക്കേറുകയായിരുന്നു. സുവേന്ദു അധികാരി, ധനമന്ത്രി അമിത് മിത്ര, കൃഷി മന്ത്രി അബ്ദുള്‍ രാജക് മൊല്ല, പൂര്‍ണേന്തു ബസു എന്നിവര്‍ ഇവരില്‍ പ്രധാനികളാണ്. 294 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച്‌ 27 മുതല്‍ എട്ട് ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത്. അവസാനവട്ട വോട്ടെടുപ്പ് ഏപ്രില്‍ 29ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button