Latest NewsKeralaNews

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.കെ ജാനുവിനെതിരെ പോസ്റ്റര്‍ പ്രതിഷേധം

വയനാട്: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി.കെ ജാനുവിനെതിരെ പോസ്റ്റര്‍ പ്രതിഷേധം. ബത്തേരിയില്‍ ജാനുവിനെ വേണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളണമെന്നുമാണ് ആവശ്യം. ശബരിമല വിഷയത്തില്‍ ജാനു സര്‍ക്കാരിനെ പിന്തുണച്ചയാളാണ് എന്നാണ് പോസ്റ്റര്‍.

Read Also : കേരളത്തില്‍ വികസന പദ്ധതികളേക്കാള്‍ ജനമനസ്സുകളില്‍ മുഴങ്ങി നില്‍ക്കുന്നത് അഴിമതിക്കേസുകള്‍ : ബി.ജെ.പി

സേവ് ബി.ജെ.പിയുടെ പേരിലാണ് ബത്തേരി ടൗണില്‍ പോസ്റ്ററുകള്‍ ഉയര്‍ന്നത്. കഴിഞ്ഞ ദിവസമാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ നിന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുമെന്ന് സി.കെ ജാനു അറിയിച്ചത്. ജനാധിപത്യ രാഷ്ട്രീയ സഭയുടെ അധ്യക്ഷയും ആദിവാസി ഗോത്ര മഹാ സഭയുടെ ചെയര്‍പേഴ്സണുമാണ് നിലവില്‍ ജാനു.

shortlink

Related Articles

Post Your Comments

Related Articles


Back to top button