പാലക്കാട്: വന്ദേ ഭാരത് ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിച്ച് വൃത്തികേടാക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ട്രെയിന്‍ ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ ചിത്രങ്ങളുള്ള പോസ്റ്ററുകള്‍ പതിപ്പിച്ചത്. ട്രെയിനിലെ വിന്‍ഡോ ഗ്ലാസുകളിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിപ്പിച്ചത്. ഷൊര്‍ണൂരില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാന്‍ കാരണം വി.കെ ശ്രീകണ്ഠനാണെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള പോസ്റ്ററുകളാണ് പതിപ്പിച്ചത്.
ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലായിരുന്നുവെന്നും തന്റെ ശ്രമഫലമായാണ് വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിച്ചതെന്നും പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍ അവകാശപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പോസ്റ്ററുകള്‍ ആര്‍പിഎഫ് നീക്കംചെയ്തു.
സംഭവത്തിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഓടിത്തുടങ്ങിയ ദിനം തന്നെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ട്രെയിന്‍ പോസ്റ്റര്‍ ഒട്ടിച്ച് വികൃതമാക്കിയത് അംഗീകരിക്കാനാകില്ലെന്നാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. മുന്‍പ് വന്ദേ ഭാരത് ട്രെയിന്‍ അനുവദിച്ചത് തങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് കോണ്‍ഗ്രസ് എംപിമാര്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
Post Your Comments