തിരുവനന്തപുരം; കേരളത്തെ വികസനത്തിന്റെ സര്‍വ മേഖലകളിലും പിന്നോട്ടടിപ്പിച്ചതിന്റെ ഉത്തരവാദിത്തം അറുപത് വര്‍ഷത്തിലധികം കേരളം മാറി മാറി ഭരിച്ച ഇരു മുന്നികള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ബി.ജെ.പി . കേരളത്തില്‍ എന്നും വികസന പദ്ധതികളേക്കാള്‍ ജനമനസ്സുകളില്‍ മുഴങ്ങി നില്‍ക്കുന്നത് അഴിമതിക്കേസുകളുടെ പേരുകളാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ അംഗം മുതല്‍ ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍ വരെ നീണ്ടു കിടക്കുന്ന അഴിമതിയാരോപണങ്ങളും അന്വേഷണങ്ങളും കേരള രാഷ്ട്രീയത്തിന് തീരാത്ത കളങ്കം ചാര്‍ത്തി നില്‍ക്കുകയാണ്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ വിവിധങ്ങളായ അഴിമതിക്കേസുകളിലായി ഒരു ഡസനോളം മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ടെങ്കിലും അവയില്‍ കേവലം ഒരു മന്ത്രി മാത്രമാണ് ഇതുവരെ അഴിമതിക്കേസില്‍ ശിക്ഷയേറ്റു വാങ്ങിയിട്ടുള്ളത്.
പാമോലിനും ലാവ്‌ലിനും ഉള്‍പ്പെടെ കുപ്രസിദ്ധമായ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭരണകാലങ്ങളില്‍ ഉണ്ടായി. ഇരുമുന്നണികളും അഴിമതിക്കാര്യത്തില്‍ പരസ്പരം മത്സരിച്ചു. ടൈറ്റാനിയം അഴിമതി, പ്ലസ് ടു അഴിമതി, ചാരക്കേസ്, സ്പിരിറ്റ് കുംഭകോണം, ബാര്‍കോഴ, സോളാര്‍ തട്ടിപ്പ്, കരുണ എസ്റ്റേറ്റ്, കളമശേരി ഭൂമി തട്ടിപ്പ്, പാറ്റൂര്‍ ഭൂമി ദാന അഴിമതി, കണ്‍സ്യൂമര്‍ഫെഡ് അഴിമതി, മെത്രാന്‍ കായല്‍ ഭൂമി കയ്യേറ്റം എന്നിവയൊക്കെ ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തിന് നല്‍കിയ ഭരണപരമായ സംഭാവനകളില്‍ ചിലത് മാത്രമാണ്. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരാവട്ടെ ചരിത്രത്തെ നാണിപ്പിക്കുന്ന വിധത്തില്‍ സ്വര്‍ണ്ണക്കടത്തും സ്പ്രിംഗ്‌ളറും, ലൈഫ് മിഷനും മുതല്‍ ഓണക്കിറ്റ് വരെയുള്ള വ്യത്യസ്തമായ അനേകം അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നു.
യു.ഡി.എഫ് ഭരണകാലത്ത് സോളാര്‍ സരിതയായിരുന്നെങ്കില്‍ എല്‍.ഡി.എഫ് കാലത്ത് കോണ്‍സുലേറ്റ് സ്വപ്നയാണ് എന്ന വ്യത്യാസം മാത്രമേ ഇരുകൂട്ടരും തമ്മിലുള്ളൂവെന്നും ബി.ജെ.പി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
Post Your Comments