
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 ഇന്ന് രാത്രി ഏഴിന് മൊട്ടേര സ്റ്റേഡിയത്തിൽ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇരുടീമുകളും ഓരോ കളി ജയിച്ചു. പരമ്പരയിലെ ആദ്യ ടി20 മത്സരം ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിച്ചപ്പോൾ രണ്ടാം ടി20 ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലി ഫോമിലേക്കുയർന്നത് ഇന്ത്യക്ക് ഏറെ ആത്മവിശ്വാസം നൽകും. അരങ്ങേറ്റക്കാരൻ ഇഷാൻ കിഷനും ടീമിൽ പ്രതീക്ഷ നൽകുന്നു.
കഴിഞ്ഞ മത്സരത്തിൽ ഇഷാൻ കിഷന്റെയും ക്യാപ്റ്റൻ കോഹ്ലിയുടെയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. അതേസമയം, താളം കണ്ടെത്താൻ കഴിയാത്ത കെഎൽ രാഹുലിന് പകരം രോഹിത് ശർമ ടീമിൽ തിരിച്ചെത്താനാണ് സാധ്യത. ആദ്യ കളിയിൽ ഒരു റൺസെടുത്ത രാഹുൽ രണ്ടാം ടി20യിൽ പൂജ്യത്തിനും പുറത്തായി.
Post Your Comments