Latest NewsIndiaNews

കോവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ; ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 3 കോടിയിലധികം പേർ

രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 3 കോടി കടന്നു

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ. രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 3 കോടി കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച്ച മാത്രം 30,39,394 പേർക്കാണ് ഇന്ത്യയിൽ വാക്‌സിൻ കുത്തിവെയ്പ്പ് നൽകിയത്. ഇതോടെ രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 3,29,47,432 ആയി ഉയർന്നു. വാക്‌സിനേഷൻ ആരംഭിച്ച് 59 -ാം ദിവസമാണ് ഇന്ത്യ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.

തിങ്കളാഴ്ച്ച 26,27,099 പേർക്ക് വാക്‌സിന്റെ ആദ്യ ഡോസും 4,12,295 പേർക്ക് കൊറോണ വാക്‌സിന്റെ രണ്ടാം ഡോസും നൽകിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

Readl Also: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കും; പി കെ കൃഷ്ണദാസ്

ഇതുവരെ 2,70,79,484 പേരാണ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. 58,67,948 പേർ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. രണ്ടാം ഘട്ട വാക്‌സിൻ വിതരണമാണ് നിലവിൽ രാജ്യത്ത് പുരോഗമിക്കുന്നത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിൽ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവർക്കുമാണ് ഈ ഘട്ടത്തിൽ വാക്‌സിൻ നൽകുക. മാർച്ച് ഒന്നിനാണ് രണ്ടാം ഘട്ട വാക്‌സിൻ വിതരണം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button