Latest NewsKeralaNews

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കും; പി കെ കൃഷ്ണദാസ്

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കേരളം ആര് ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്. ശബരിമല ചർച്ചയാക്കാനാണ് മഞ്ചേശ്വരത്തിന് പുറമെ കോന്നിയിലും കെ സുരേന്ദ്രന്‍ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also  :  തൃണമൂലിൻ്റെ ശക്തയായ വനിത ദേബശ്രീ റോയ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു; ബിജെപിയിൽ ചേരും?

കോന്നിയിലും മഞ്ചേശ്വരത്തും സുരേന്ദ്രന്‍ വിജയിക്കും. 2016ല്‍ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തോറ്റത് 87 വോട്ടിന്‍റെ മാത്രം വ്യത്യാസത്തിലാണ്. അതിന് ശേഷം ജനങ്ങള്‍ക്ക് പശ്ചാത്താപമുണ്ട്. അതുകൊണ്ട് ഇത്തവണ ജനങ്ങള്‍ സുരേന്ദ്രനെ ജയിപ്പിക്കും. ശബരിമല സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നേതാവാണ് സുരേന്ദ്രന്‍. ഒരു മാസത്തിലധികം അദ്ദേഹം ജയിലില്‍ കിടന്നിട്ടുണ്ട്. ശബരിമല ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിഷയമാണ്. അതുകൊണ്ടുതന്നെയാണ് കോന്നിയില്‍ സുരേന്ദ്രന്‍ മത്സരിക്കുന്നതെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button