ഭോപ്പാല്‍: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍, ഭോപ്പാല്‍ നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും ബുധനാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ശിവാരാജ് സിംഗ് ചൗഹാന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ തീരുമാനം.
Read Also : കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ തന്നെ , ശോഭയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു
എന്നാല്‍ എത്രനാളത്തേക്കാണ് കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതെന്ന് അറിയിച്ചിട്ടില്ല. ജബല്‍പുര്‍, ഗ്വാളിയോര്‍, ഉജ്ജെയ്ന്‍, രത്ലാം, ചിന്ദ്വാര, ബേതുല്‍, ഹര്‍ഗോണ്‍ എന്നീ സ്ഥലങ്ങളില്‍ രാത്രി 10 ന് ശേഷം കടകള്‍ അടയ്ക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവര്‍ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാകണമെന്നും ഒരാഴ്ച ഐസൊലേഷനില്‍ കഴിയണമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments