COVID 19UAELatest NewsNewsGulf

കോവിഡ് 19: യു എ ഇയില്‍ ഇന്ന് മാത്രമായി രോഗം സ്ഥിരീകരിച്ചത് 2,018 പേര്‍ക്ക്

യു എ ഇയില്‍ 2,018 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 2,651 പേരാണ് രാജ്യത്ത് രോഗമുക്തരായത്. അതേസമയം ചികിത്സയിലായിരുന്ന 4 പേർ ഇന്ന് മരിച്ചു. 4,30,313 പേര്‍ക്കാണ് ഇതുവരെ യു എ ഇയില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Read Also: എം.എല്‍.എ ശമ്പളത്തിൽ ഒരു ചില്ലിക്കാശ് പോലും തന്റെ മക്കള്‍ക്കോ കുടുംബത്തിനോ നല്‍കില്ല; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

ഇതിൽ 4,10,736 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 1,406കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. പുതുതായി 2,08,085 കോവിഡ് പരിശോധനകള്‍ കൂടി യു എ ഇയില്‍ നടത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button