കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങൾ. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കൊറോണയെ അകറ്റി നിർത്താനാണ് ജനങ്ങളുടെ ശ്രമം. കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതോടെ നമുക്ക് ലഭിച്ച പുതിയ ശീലങ്ങളിലൊന്നാണ് മാസ്‌ക് ധരിക്കൽ. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകത്തെല്ലായിടത്തും ഇപ്പോൾ മാസ്‌ക് ധരിക്കൽ നിർബന്ധമാക്കിയിരിക്കുകയാണ്. എവിടെ നോക്കിയാലും മാസ്‌ക് ധരിച്ച ആളുകളെയാണ് ഇപ്പോൾ കാണാൻ കഴിയുക. എന്നാൽ അതിനേക്കാളേറെ മാസ്‌കുകൾ വഴിയരികിലും ജലാശയങ്ങളിലുമെല്ലാം ഉപേക്ഷിച്ച നിലയിൽ കാണാനാകും. ലോകം മുഴുവൻ നേരിട്ടു കൊണ്ടിരിക്കുന്ന പുതിയ ഭീഷണിയാണിത്.
Read Also: ശക്തമായ പൊടിക്കാറ്റ്; ബെയ്ജിംഗ് നഗരം ഓറഞ്ച് നിറത്തിൽ; ഏറ്റവും അപകടകരമായ നിലയിലെന്ന് നിരീക്ഷകർ
പ്ലാസ്റ്റിക് മാലിന്യങ്ങൾ തീർത്ത പ്രശ്‌നങ്ങളേക്കാൾ വലിയ വിപത്തായിരിക്കും പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഘടകങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ച മുഖാവരണ മാലിന്യം പരിസ്ഥിതിയ്ക്ക് മേൽ ഏൽപ്പിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഓരോ മിനിട്ടിലും ശരാശരി 30 ലക്ഷത്തോളം മാസ്‌കുകൾ അന്തരീക്ഷത്തിലേക്ക് വലിച്ചെറിയപ്പെടുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിൽ പകുതിയിലധികവും പ്ലാസ്റ്റിക് ഘടകങ്ങൾ ഉൾപ്പെടുത്തിയതായതിനാൽ ഇവ നശിക്കാൻ വർഷങ്ങൾ വേണ്ടി വരും.
ഫ്രോൺടിയേഴ്‌സ് ഓഫ് എൺവയോൺമെന്റൽ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് എന്ന ശാസ്ത്ര ജണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികളേക്കാൾ പ്രശ്‌നക്കാരനാണ് മാസ്‌ക്കുകളെന്നാണ് ഗവേഷകരുടെ അഭിപ്രായം. ഓരോ മാസവും 430 കോടി പ്ലാസ്റ്റിക് കുപ്പികൾ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവയിൽ 25 ശതമാനത്തോളമെങ്കിലും സംസ്‌കരിച്ച് പുതിയവയാക്കി മാറ്റപ്പെടുന്നുണ്ട്. എന്നാൽ പ്രതിമാസം 129 ബില്യൺ കോടി മാസ്‌കുകളാണ് വിപണിയിൽ എത്തിക്കുന്നത്.
Read Also: രാജ്യത്ത് ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്-പാസ് ബുക്കുകള്‍ അസാധുവാകും
മാസ്‌കുകൾ എങ്ങനെ നശിപ്പിക്കണമെന്നോ പുനഃരുപയോഗപ്രദമാക്കേണ്ടത് എങ്ങനെയെന്നത് സംബന്ധിച്ചോ ആഗോളതലത്തിൽ തന്നെ മാർഗ നിർദ്ദേശങ്ങളില്ലാത്തതിനാൽ ഇവ നടക്കുന്നതേയില്ലെന്നാണ് പഠനം നടത്തിയ ഗവേഷകർ പറയുന്നത്. കഴിഞ്ഞ മാർച്ച് മാസം മുതൽ ലോകത്ത് ഉണ്ടായിട്ടുള്ള മാസ്‌ക് മാലിന്യത്തിന്റെ തോത് ആശങ്കാജനകമാണെന്നും ഗവേഷകർ പറയുന്നു.
പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ പോയിന്റുകൾ പോലെ മാസ്‌കുകൾ മാത്രം തള്ളാവുന്ന മാലിന്യപ്പെട്ടികൾ സ്ഥാപിക്കുക, ഇവ ശേഖരിച്ച് കേന്ദ്രീകൃതമായി പുനരുപയോഗ യോഗ്യമാക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ഗവേഷക സംഘം മുന്നോട്ട് വെയ്ക്കുന്നുണ്ട്.
Post Your Comments