കേരളത്തെപ്പോലെ സര്‍വ്വ വിഭവങ്ങളും സ്വന്തമായി ഉണ്ടായിരുന്ന ഒരു സംസ്ഥാനത്തെ വികസനത്തിന്റെ സര്‍വ്വമേഖലകളിലും പിന്നോട്ടടിപ്പിച്ചതിന്റെ ഉത്തരവാദിത്തം അറുപത് വര്‍ഷത്തിലധികം കേരളം ഭരിച്ച ഇരു മുന്നണികൾക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്ന് ബി.ജെ.പി. കേരളത്തില്‍ എന്നും വികസന പദ്ധതികളേക്കാള്‍ ജനമനസ്സുകളില്‍ മുഴങ്ങി നില്‍ക്കുന്നത് അഴിമതിക്കേസുകളുടെ പേരുകളാണ്. സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ അംഗം മുതല്‍ ഇപ്പോഴത്തെ മന്ത്രിസഭയിലെ അംഗങ്ങള്‍ വരെ നീണ്ടു കിടക്കുന്ന അഴിമതിയാരോപണങ്ങളും അന്വേഷണങ്ങളും കേരള രാഷ്ട്രീയത്തിന് തീരാത്ത കളങ്കം ചാര്‍ത്തി നില്‍ക്കുന്നുവെന്ന് ബി.ജെ.പി പ്രസ്താവനയില്‍ ആരോപിച്ചു.
സംസ്ഥാന ചരിത്രത്തില്‍ വിവിധങ്ങളായ അഴിമതിക്കേസുകളിലായി ഒരു ഡസനോളം മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ടെങ്കിലും അവയില്‍ കേവലം ഒരു മന്ത്രി മാത്രമാണ് ഇതുവരെ അഴിമതിക്കേസില്‍ ശിക്ഷയേറ്റു വാങ്ങിയിട്ടുള്ളത്. അഴിമതിയുടെ തുടർച്ചകളും അവയ്ക്കിടയിലെ ഒത്തുതീര്‍പ്പ് രാഷ്ട്രീയവും എല്‍.ഡി.എഫും യു.ഡി.എഫും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ബോധ്യപ്പെടുത്തുന്നതാണ്. കേരള രാഷ്ട്രീയത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട അഴിമതി ആരോപണം 1958 ല്‍ നടന്ന ആന്ധ്ര അരി കുംഭകോണമായിരുന്നു. ടെണ്ടറില്ലാതെ അരി വാങ്ങിയതില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. തുടര്‍ന്നിങ്ങോട്ട് ഓരോ മന്ത്രി സഭയിലും ചെറുതും വലുതുമായ നിരവധി അഴിമതി ആരോപണങ്ങള്‍ ഉണ്ടായി.
സീറ്റ് ലഭിക്കാത്തതിൽ മനോവിഷമം, മുണ്ഡനം ചെയ്യാൻ തലയിൽ മുടിയില്ല; കെ.പി.സി.സി വക്താവ് കെ.സി. അബു
അഴിമതി ആരോപണത്തെ തുടര്‍ന്ന് ആദ്യമായി രാജിവെച്ച മന്ത്രിയാണ് രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പി.കെ കുഞ്ഞ്. മന്ത്രിസഭയിലെ ഒട്ടുമിക്ക മന്ത്രിമാര്‍ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആ മന്ത്രിസഭ ഒന്നാകെ രാജിവെച്ചു പുറത്തുപോയി. പിന്നീട് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് നിരവധി മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ടെങ്കിലും ഇടമലയാര്‍ കേസിലും, ഗ്രാഫൈറ്റ് കേസിലും ആരോപണവിധേയനായ ആര്‍. ബാലകൃഷ്ണപിള്ള മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.
എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും ഭരണകാലങ്ങളില്‍ പാമോലിനും, ലാവ്ലിനും ഉള്‍പ്പെടെ കുപ്രസിദ്ധമായ ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ ഉണ്ടായി. ഇരു മുന്നണികളും
അഴിമതിക്കാര്യത്തില്‍ പരസ്പരം മത്സരിച്ചു. ടൈറ്റാനിയം അഴിമതി, പ്ലസ് ടു അഴിമതി, ചാരക്കേസ്, സ്പിരിറ്റ് കുംഭകോണം, ബാര്‍കോഴ, സോളാര്‍ തട്ടിപ്പ്, കരുണ എസ്റ്റേറ്റ്, കളമശേരി ഭൂമി തട്ടിപ്പ്, പാറ്റൂര്‍ ഭൂമി ദാന അഴിമതി, കണ്‍സ്യൂമര്‍ഫെഡ് അഴിമതി, മെത്രാന്‍ കായല്‍ ഭൂമി കയ്യേറ്റം എന്നിവയൊക്കെ ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തിന് നടത്തിയ അഴിമതികളിൽ ചിലത് മാത്രമാണ്. ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരാവട്ടെ ചരിത്രത്തെ നാണിപ്പിക്കുന്ന വിധത്തില്‍ സ്വര്‍ണ്ണക്കടത്തും സ്പ്രിംഗ്ളറും, ലൈഫ് മിഷനും മുതല്‍ ഓണക്കിറ്റ് വരെയുള്ള വ്യത്യസ്തമായ അനേകം അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്നു.
തീവ്രവാദത്തിനെതിരെ നിയമവുമായി ഡെൻമാർക്ക്; പള്ളികൾക്ക് ലഭിക്കുന്ന വിദേശ ധനസഹായം നിർത്തലാക്കി
മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് ഏറ്റവും ഒടുവില്‍ പിണറായി സര്‍ക്കാരിനെതിരെ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിക്ക് കൂട്ടു നിന്നതായുള്ള വിവരം പുറത്തുവരികയും അന്വേഷണ ഏജന്‍സികള്‍ അതുകണ്ടെത്തുകയും ചെയ്തത് രാജ്യത്തിന്റെ തന്നെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്.
അഴിമതിയുടെ വിഷയത്തില്‍ യു.ഡി.എഫും, എല്‍.ഡി.എഫും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന് മേല്‍ സൂചിപ്പിച്ച സംഭവങ്ങളില്‍ നിന്ന് വ്യക്തമാണ്. ഭരണപക്ഷമായ എല്‍.ഡി.എഫിനെതിരെ രൂക്ഷമായ അഴിമതി ആരോപണങ്ങള്‍ വന്നപ്പോൾ തന്നെയാണ് പ്രതിപക്ഷത്തുള്ള യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയും അഴിമതി ആരോപണങ്ങള്‍ പുറത്തു വന്നത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിന്റെയും, മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്റെയും മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജിയുടെയും പേരിലുള്ള കേസുകള്‍ യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കിയെന്നും ബിജെപി പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments