Latest NewsKeralaNewsIndia

കായംകുളത്ത് അരിതയും പ്രതിഭയും എതിരാളികൾ; പഴയ ഫോട്ടോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ആലപ്പുഴയിൽ നേർക്കുനേർ പോരാടാനിറങ്ങുന്ന അരിതയുടെയും പ്രതിഭയുടെയും പഴയ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. കായംകുളത്ത് സി.പി.എമ്മിലെ സിറ്റിംഗ് എം.എല്‍.എ അഡ്വ. യു. പ്രതിഭയും കോണ്‍ഗ്രസില്‍ നിന്ന് യുവ വനിതാനേതാവ് അരിത ബാബുവുമാണ് പോരാടുന്നത്. കഴിഞ്ഞ വർഷം ഇരുവരും ഒരുമിച്ചെടുത്ത ചില ഫോട്ടോകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

Also Read:ഇന്ത്യ തിരിച്ചുപിടിക്കാൻ കോൺഗ്രസ് ഇറങ്ങുന്നുവെന്ന് ധർമജൻ; സ്വീകരണം കണ്ട് അമ്പരന്ന് പിഷാരടി

ഒരു വര്‍ഷം മുൻപ് ഇരുവരും ഗോത്ര വര്‍ഗ വേഷമണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്നു. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ജെ. രമാകാന്ത് പകർത്തിയ ഫോട്ടോ തെരഞ്ഞെടുപ്പുവേളയില്‍ വൈറലാവുകയാണ്. 2019 ഡിസംബര്‍ ഒന്‍പതിനു മാവേലിക്കരയില്‍ നടന്ന ‘ഗദ്ദിക-2019’ വേദിയിൽ വെച്ചായിരുന്നു സംഭവം. മേളയിലെ ഒരു സ്റ്റാളില്‍ ഗോത്രവര്‍ഗങ്ങളുടെ വേഷങ്ങളണിയാന്‍ അവസരം ഒരുക്കിയിരുന്നു. വേഷമണിഞ്ഞു ഫോട്ടോയെടുക്കുന്നതിനു ചെറിയ തുക നല്‍കിയാല്‍ മതി. ഗോത്രവര്‍ഗസ്ത്രീകള്‍ അണിയിച്ചൊരുക്കും.

മേളയില്‍ പങ്കെടുക്കാനെത്തിയ യു. പ്രതിഭ എംഎ‍ല്‍എ ഗോത്രവർഗക്കാരുടെ വേഷം അണിഞ്ഞു, ഫോട്ടോയുമെടുത്തു. പിന്നാലെ, ജില്ലാ പഞ്ചായത്തംഗമായിരുന്ന അരിതാ ബാബുവും അവിടെയെത്തി. അരിതയും ഇതാവര്‍ത്തിച്ചു. രണ്ടുപേരും ഒരുമിച്ചുനിന്നും ചിത്രങ്ങളെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button