പുതിയതെരു: എൽഡിഎഫ് യുഡിഎഫ് മുന്നണികൾ ബിജെപി വിധേയത്വം തുടരുകയാണെങ്കില്‍ ജനങ്ങള്‍ അവരെ വലിച്ചിറക്കി എസ്ഡിപിഐയെ അധികാരത്തിലേറ്റുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. അതിനുദാഹരണമായി കര്‍ണാടകയിലെ സജിപ പഞ്ചായത്തിനെ ഫൈസി ചൂണ്ടിക്കാട്ടി.
കഴിഞ്ഞതവണ എസ്ഡിപിഐ അധികാരത്തില്‍ വരാതിരിക്കാന്‍ ബിജെപി പ്രതിനിധിയെ പിന്തുണച്ച കോണ്‍ഗ്രസിനെ ഇത്തവണ ജനങ്ങള്‍ പൂര്‍ണമായും അവഗണിച്ചു. അതുവഴി ഇന്ന് അവിടെ ബിജെപിയെ തകര്‍ത്തു എസ്ഡിപിഐ തനിച്ചു ഭരിക്കുകയാണ്. ഇത് വരും നാളുകളില്‍ കേരളത്തിലും സംഭവിക്കും.
ഇടത് വലത് മുന്നണികളുടെ കാപട്യങ്ങളെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ ചോദ്യം ചെയ്യും. കോട്ടക്കുന്നില്‍ സംഘടിപ്പിച്ച എസ്ഡിപിഐ അഴീക്കോട് മണ്ഡലം തെരെഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫൈസി . വൈസ് ചെയര്മാന് മുസ്തഫ എ പി അധ്യക്ഷത വഹിച്ചു.
read also: റിയൽ എസ്റ്റേറ്റ് ചെക്ക് തർക്കങ്ങൾക്കുള്ള ദുബായ് ട്രൈബ്യൂണൽ പിരിച്ചുവിട്ടു
തിരഞ്ഞെടുപ്പ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ കെ കെ അബ്ദുല്ല, സംസ്ഥാന സമിതിയംഗവും കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റുമായ എന്‍ യു അബ്ദുല്‍ സലാം, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ , വാര്‍ഡ് മെമ്പര്‍ സി ഷാഫി സംസാരിച്ചു.
Post Your Comments