ഹരിദ്വാര്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീരാമനുമായി താരതമ്യം ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിങ് റാവത്ത്. ഭാവിയില്‍ ശ്രീരാമനേപ്പോലെ മോദി ആരാധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നേത്ര കുംഭ് എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
”ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യ. വിവിധ രാജ്യങ്ങളിലെ നേതാക്കള്‍ മോദിക്കൊപ്പം ഫോട്ടോയെടുക്കാനായി ക്യൂ നിൽക്കുകയാണ്. മുൻകാലങ്ങളിൽ ആരാണ് രാഷ്ട്രത്തലവൻ എന്നത് വലിയ കാര്യമായിരുന്നില്ല. ഇപ്പോൾ ഇങ്ങനെയൊരു സാഹചര്യം വന്നത് പ്രധാനമന്ത്രിയുടെ ഇടപെടലുകള്‍ മുഖേനയാണ്. ശ്രീരാമനും ഇത്തരത്തില്‍ സമൂഹത്തിന് വേണ്ടി ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ആളുകള്‍ ശ്രീരാമനെ ദൈവമായി ആരാധിക്കാന്‍ തുടങ്ങിയത്. ഭാവിയില്‍ പ്രധാനമന്ത്രിയും ഇത്തരത്തില്‍ ആരാധിക്കപ്പെടും”- തിരഥ് സിങ് റാവത്ത് പറഞ്ഞു.
കുംഭ മേളയ്ക്ക് ആളുകള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന രീതിയിലുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. അനാവശ്യമായി തീര്‍ത്ഥാടകരെ തടയരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ആര്‍ടി പിസിആര്‍ റിപ്പോര്‍ട്ടോ രജിസ്ട്രേഷനോ വേണ്ടി വരില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കും. ലോക് ഡൗണ്‍ നിയമലംഘനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്നും മുഖ്യമന്ത്രി തിരാഥ് സിങ് റാവത്ത് പറഞ്ഞു.
Post Your Comments