Latest NewsIndiaNews

ഞങ്ങള്‍ വികസനം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ബിജെപി എല്ലാം വിറ്റുതുലയ്ക്കുകയാണ് ; ആരോപണവുമായി മമത

കൊല്‍ക്കത്ത : നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപി തിരഞ്ഞെടുപ്പില്‍ ജയിക്കുന്നത് നുണകള്‍ മൂലമാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. ഏതാനും ദിവസം മുന്‍പ് നന്ദിഗ്രാമില്‍ വെച്ച് പരിക്കേറ്റ് ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട മമത വീല്‍ചെയറില്‍ എത്തി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.

ബിജെപി എല്ലാം വിറ്റുതുലയ്ക്കുകയാണ്. ഞങ്ങള്‍ വികസനം കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ബിജെപി ഇന്ധനത്തിനും പാചകവാതകത്തിനും വിലവര്‍ധിപ്പിക്കുകയാണ്. മണ്ണെണ്ണപോലും കിട്ടാനില്ല എന്നും മമത പറഞ്ഞു.

Read Also :  സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്

കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍നിന്ന് ഭാഗ്യംകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടതെന്നും മമത പറഞ്ഞു. പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നതിനാല്‍ നടക്കാനാവുന്നില്ല. എനിക്ക് ഇനി ഈ ഒടിഞ്ഞ കാലുമായി പുറത്തിറങ്ങാനാവില്ലെന്നാണ് ചിലര്‍ വിചാരിച്ചതെന്നും മമത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button