തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടമാണ് നേമം മണ്ഡലത്തിൽ നടക്കുന്നത്. കരുത്തരായ പ്രതിയോഗികളാണ് മത്സര രംഗത്ത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി നേമത്ത് ജനവിധി തേടുന്നത് കെ മുരളീധരനാണ്. മുരളീധരൻ ശക്തനായ നേതാവാണെന്നും കരുത്തനായ പ്രതിയോഗിയാണെന്നും മണ്ഡലത്തിലെ ബിജെപി എംഎല്‍എയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍.
സാക്ഷാല്‍ കരുണാകരന്റെ മകനാണ് കെ മുരളീധരനെന്നും അദ്ദേഹം ശക്തമായ രാഷ്ട്രീയ പാരമ്ബര്യമുള്ള നേതാവാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു. എന്നാല്‍ ബിജെപിയുടെ പ്രതിനിധിയായി ജനവിധി നേടുന്ന കുമ്മനവും ജനപിന്തുണയുള്ള നേതാവ് തന്നെയാണെന്നും ഒ രാജഗോപാല്‍ അഭിപ്രായപ്പെട്ടു.
നേമത്ത് ശക്തമായ മത്സരം തന്നെ നടക്കുമെന്നും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും അല്ലാത്തൊരു പാര്‍ട്ടി ജയം നേടിയ മണ്ഡലമാണിതെന്നും ഒ രാജഗോപാല്‍ പറഞ്ഞു. ജയിക്കുക എന്നത് രണ്ട് പാര്‍ട്ടിക്കും വെല്ലുവിളി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments