മറ്റൊരു സുവർണ്ണ നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്. ഏകദിന ക്രിക്കറ്റിൽ ഏഴായിരം റൺസ് പൂർത്തിയാകുന്ന ആദ്യ വനിതാ ക്രിക്കറ്റർ എന്ന ബഹുമതിയാണ് മിതാലി സ്വന്തമാക്കിയത് . ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന നാലാം ഏകദിനത്തിലാണ് മിതാലി ഈ നേട്ടം കൈവരിച്ചത്.
മത്സരം തുടങ്ങും മുമ്പ് 212 മത്സരങ്ങൾ നിന്ന് 6974 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. നാലാം ഏകദിനത്തിൽ 21 റൺസ് കൂടി ചേർത്ത് മിതാലി പുതിയ ചരിത്രം സൃഷ്ടിച്ചു. എന്നാൽ നിർണായക മത്സരത്തിൽ ഇന്ത്യൻ നായികയ്ക്ക് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. 71 പന്തിൽ നിന്ന് 45 റൺസെടുത്ത മിതാലിനെ ടുമി ഷെകുകുനെ വിക്കറ്റിന് മുന്നിൽ കുടുക്കി. നേരത്തെ 10000 റൺസ് പൂർത്തിയാകുന്ന രണ്ടാമത്തെ വനിതാ താരം എന്ന നേട്ടം മിതാലി സ്വന്തമാക്കിയത്.
Post Your Comments