ഏറ്റുമാനൂര്‍: വാഹന ഇടപാടുകാരനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏറ്റുമാനൂരിലാണ് സംഭവം. ചുണ്ടകാട്ടില്‍ സതീശ് കുമാര്‍ (തമ്പി-54) ആണ് മരിച്ചത്. തോര്‍ത്ത് കഴുത്തില്‍ കെട്ടി കാറിനുള്ളിലെ പിടിയില്‍ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. കാറിന്റെ സീറ്റ് പിന്നിലേക്ക് വലിച്ച നിലയിലായിരുന്നു. കാറിനുള്ളില്‍ വിഷക്കുപ്പിയും കണ്ടെത്തി.
Read Also : കുവൈത്തിൽ 45 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഗുളിക പിടികൂടി
ഞായര്‍ പുലര്‍ച്ചെ 1.30 ന് ഏറ്റുമാനൂര്‍-പട്ടിത്താനം മണര്‍കാട് ബൈപാസ് റോഡില്‍ കെഎന്‍ബി ജംഗ്ഷന് സമീപം പട്രോളിങ് നടത്തുന്ന പൊലീസുകാരാണ് മൃതദേഹം കണ്ടെത്തിയത്. വാഹന കച്ചവടവും സാമ്പത്തിക ഇടപാടുകളും നടത്തിവന്നിരുന്നയാളാണ് സതീശ് കുമാറെന്ന് പൊലീസ് പറഞ്ഞു. നേരത്തെ സ്പിരിറ്റ് കടത്തു കേസിലും പ്രതിയായിട്ടുണ്ട്.
Post Your Comments