മാനന്തവാടി ബിജെപി സ്ഥാനാര്‍ത്ഥി അറിയാതെയല്ല സ്ഥാനാർത്ഥിയാക്കിയത്, പിന്മാറിയതിനു പിന്നിൽ.. (വീഡിയോ)

ചില തീവ്ര സംഘടനകളുമായി ബന്ധമുള്ള ആക്ടിവിസ്റ്റുകൾ മണികണ്ഠനു മേൽ സമ്മർദ്ദം ചെലുത്തിയതായും ഇതോടെ ഇയാൾ പിന്മാറിയതായും സോഷ്യൽ മീഡിയ

ബി ജെ പിയുടെ മാനന്തവാടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സി മണികണ്‌ഠൻ താന്‍ അറിയാതെയാണ് തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും മത്സരിക്കാനില്ലെന്നും വ്യക്തമാക്കി പിന്മാറിയിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചകാര്യം താന്‍ അറിഞ്ഞത് ടി വിയിലൂടെയെന്നും ബി ജെ പി നല്‍കിയ അവസരം സന്തോഷത്തോടെ നിഷേധിക്കുന്നുവെന്നും മണികണ്‌ഠന്‍ മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോർട്ട്.

എന്നാൽ ഇത് യഥാർത്ഥ സംഭവമല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വീഡിയോയിൽ നിന്ന് മനസ്സിലാക്കുന്നത്. മണികണ്ഠൻ, താൻ നാളെ പ്രചാരണത്തിനിറങ്ങുന്നതിനെ കുറിച്ച് പ്രസ് മീറ്റ് നടത്തുമെന്ന് മാധ്യമങ്ങളോട് രണ്ടു ദിവസം മുന്നേ പറഞ്ഞ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

read also: തിരുവല്ലയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി പിന്മാറുന്നു; അശോകൻ കുളനടയ്ക്ക് പറയാനുള്ളത്

കൂടാതെ ചില തീവ്ര സംഘടനകളുമായി ബന്ധമുള്ള ആക്ടിവിസ്റ്റുകൾ മണികണ്ഠനു മേൽ സമ്മർദ്ദം ചെലുത്തിയതായും ഇതോടെ ഇയാൾ പിന്മാറിയതായും സോഷ്യൽ മീഡിയയിൽ ആരോപണമുയരുന്നുണ്ട്. നിലവില്‍ കേരള വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി ടീച്ചിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് മണികണ്‌ഠന്‍.

 

 

Share
Leave a Comment