CricketSports

കോഹ്‌ലിയും കിഷനും ജ്വലിച്ചു, ഇംഗ്ലണ്ട് ചാരമായി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ (73*), ഇഷാൻ കിഷന്റെയും (56) തകർപ്പൻ ഇന്നിങ്സിലാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. യുവതാരങ്ങളായ ഇഷാൻ കിഷൻ, സൂര്യ കുമാർ യാദവ് എന്നിവർ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച മത്സരമായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരം നേട്ടവും ഇഷാൻ കിഷൻ സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ ജോസ് ബട്ട്ലറിനെ (0) ഭുവനേശ്വർ കുമാറിന്റെ വിക്കറ്റിനു മുന്നിൽ കുടുക്കി.

ക്യാപ്റ്റൻ ഇയാൻ മോർഗാന്റെയും ബെൻ സ്റ്റോക്കിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്കെതിരെ പൊരുതാനുള്ള സ്കോർ ഇംഗ്ലണ്ടിന് നേടിയത്. 165 റൺസുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പിഴച്ചു. ഇന്ത്യൻ സ്കോർ ബോർഡിൽ ആദ്യ റൺ കൂട്ടിച്ചേർക്കുന്നതിനിടയിൽ ഓപ്പണർ കെൽ രാഹുലിന്റെ(0) വിക്കറ്റ് നഷ്ടമായി. തുടർന്ന് രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടിൽ ഇഷാൻ കിഷനും വിരാട് കോഹ്‌ലിയും ചേർന്ന് 94 റൺസ് സ്വന്തമാക്കി. വിക്കറ്റ് കീപ്പർ റിഷഭ് പന്തും ശ്രേയസ് അയ്യരും ചേർന്ന് 14 പന്ത് ബാക്കി നിൽക്കേ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button