Latest NewsFootballNews

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എവേ പോരാട്ടത്തിൽ തകർപ്പൻ ജയം. ലിവർപൂളിലെ അട്ടിമറിച്ചെത്തിയ ഫുൾഹാമിനെ അവരുടെ തട്ടകത്തിൽ വെച്ച് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർക്കുകയായിരുന്നു സിറ്റി. ജോൺ സ്റ്റോൺസ് (47), ഗബ്രിയേൽ ജീസസ് (56), സെർജിയോ അ​​​​​​​ഗ്യൂറോ (60) എന്നിവരായിരുന്നു സിറ്റിയുടെ ഗോൾ വേട്ടക്കാർ.

2020 ജനുവരിയിൽ ഷെഫീൽഡ് യൂണൈറ്റഡിനെതിരെ ഗോള നേടിയ ശേഷംഅ​​​​​​​ഗ്യൂറൊ പ്രീമിയർ ലീഗിൽ ഗോൾ നേടുന്നത് ഇതാദ്യമാണ്. പരിക്കിനെത്തുടർന്ന് പുറത്തിരുന്ന താരം 471 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആദ്യ ഗോൾ നേടുന്നത്. അതേസമയം, പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ എവർട്ടണിനെതിരെ ബേൺലിയ്ക്ക് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബേൺലിയുടെ വിജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button