വയനാട്: മാനന്തവാടിയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ദേശീയ നേതൃത്വം നിര്‍ദേശിച്ച സി. മണികണ്ഠന് പിന്മാറി. തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ താത്പര്യമില്ലെന്നും ജോലിയും കുടുംബവുമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ നിലപാട് അറിയിച്ചത്.
സ്ഥാനാര്‍ഥിയായി തന്നെ പരിഗണിച്ചത് പണിയ വിഭാഗത്തിന് ലഭിച്ച അംഗീകാരമായി കാണുന്നു. എന്നാല്‍ സ്ഥാനാര്‍ഥിത്വം സന്തോഷപൂര്‍വം നിരസിക്കുകയാണ്. താന്‍ കാരണം ആര്‍ക്കെങ്കിലും മനോവിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ജില്ലാ, സംസ്ഥാന, കേന്ദ്ര നേതൃത്വത്തോട് ക്ഷമചോദിക്കുന്നുവെന്നും മണികണ്ഠന് പറഞ്ഞു.
എംബിഎ ബിരുദധാരിയായ മണികണ്ഠന് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍സ് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റില്‍ ഗോത്രമിഷന്റെ ടീച്ചിംഗ് അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത്.
“എന്നെ കേൾക്കണം…
കേന്ദ്രനേതൃത്വം മാനന്തവാടി നിയോജകമണ്ഡലം ബി ജെ പി എം എൽ എ സ്ഥാനാർത്ഥിയായി എന്നെ പരിഗണിച്ചിരുന്നു…
സ്നേഹപൂർവ്വം ഈ ഒരു അവസരം നിരസിക്കുന്നു…
സ്നേഹപൂര്‍വ്വം മണിക്കുട്ടൻ”
Post Your Comments