Latest NewsKeralaNews

നിയമസഭ തിരഞ്ഞെടുപ്പ് : പ്രചാരണം ആരംഭിച്ച് എൽ.ഡി.എഫ് സ്ഥാനാർഥികൾ

വയനാട് : വയനാട്ടിൽ പ്രചാരണം ആരംഭിച്ച് എൽ.ഡി.എഫ് സ്ഥാനാർഥികൾ. മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ കൺവെൻഷനുകൾ പൂർത്തിയായി. കൽപറ്റ മണ്ഡലത്തിലെ പ്രചാരണം റോഡ് ഷോയോടെയാണ് തുടങ്ങിയത്.

യു.ഡി.എഫിൽ സ്ഥാനാർഥി നിർണയം പോലും നടക്കാത്ത സാഹചര്യം പരമാവധി മുതലാക്കിയാണ് എൽ.ഡി.എഫിന്റെ ആദ്യഘട്ട പ്രചാരണ പരിപാടികൾ. എതിർ സ്ഥാനാർഥികൾ കളത്തിലിറങ്ങുന്നതിനു മുന്നേ ജനങ്ങളിലേയ്ക്ക് ഇറങ്ങാനുള്ള ശ്രമം. സുൽത്താൻ ബത്തേരിയിലെ സ്ഥാനാർഥി എം.എസ്. വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.

Read Also  :  ഖുശ്ബുവിനും ഗൗതമിക്കും സീറ്റ് ലഭിക്കും; അങ്കത്തട്ടിൽ പുതിയ തന്ത്രങ്ങളുമായി ബിജെപി

കൽപറ്റ മണ്ഡലത്തിലെ സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ, റോഡ് ഷോയോടെയാണ് പ്രചാരണം ആരംഭിച്ചത്. ലക്കിടി മുതൽ കൽപറ്റ വരെ നടത്തിയ വാഹനറാലിയിൽ പങ്കെടുത്തത് നൂറുകണക്കിന് പ്രവർത്തകരാണ്. വരും ദിവസങ്ങളിൽ വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണവും എൽ.ഡി.എഫ് ആരംഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button