സ്ഥാനാർത്ഥി പട്ടിക ബിജെപി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപേ നടിമാരായ ഗൗതമിയും ഖുശ്ബുവും പ്രചരണത്തിനിറങ്ങിയിരുന്നു. ഖുശ്ബു ചെപ്പോക്കിലും ഗൗതമി രാജപാളയത്തിലുമായിരുന്നു പ്രചരണം കൊഴുപ്പിച്ചത്. എന്നാൽ, അണ്ണാ ഡിഎംകെ ചെപ്പോക്ക്/രാജപാളയം മണ്ഡലങ്ങൾ പിഎംകെയ്ക്ക് നല്‍കിയതോടെ ഇരുവരുടെയും സീറ്റ് മോഹം സഫലമായില്ല. ഇതിൽ അതൃപ്തി അറിയിച്ചതോടെ, താരങ്ങളെ അവഗണിക്കേണ്ടെന്ന നിലപാടിലാണ് നേതൃത്വം.
ചർച്ചകൾക്കൊടുവിൽ ഖുശ്ബുവിന് ചെന്നൈ സൗത്ത് നഗറും ഗൗതമിക്ക് വിരുത് നഗറും നൽകുമെന്ന് തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും. ഡിഎംകെ അധ്യക്ഷനായിരുന്ന എം കരുണാനിധി മത്സരിച്ചിരുന്ന മണ്ഡലമാണ് ചെപ്പോക്ക്. മണ്ഡലത്തില്‍ ബിജെപിക്ക് വേണ്ടി ഖുശ്ബു വലിയരീതിയിൽ പ്രചരണം നടത്തിയിരുന്നു. ബിജെപിക്ക് നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മണ്ഡലം അവസാന നിമിഷമാണ് എഐഡിഎംകെ പിഎംകെയ്ക്ക് നല്‍കിയത്.
Also Read:അമ്പലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥിയായി സന്ദീപ് വചസ്പതി മത്സരിക്കും?; പ്രഖ്യാപനം ഇന്ന്
പാർട്ടിക്ക് വേണ്ടിയാണ് ഇതുവരെ പ്രചരണത്തിനിറങ്ങിയതെന്നും ഒരിക്കല്‍ പോലും താനാണ് സ്ഥാനാർത്ഥിയെന്ന് പ്രചരണവേളയിൽ ആരോടും പറഞ്ഞിരുന്നില്ലെന്നും ചെപ്പോക്ക് പ്രഖ്യാപനത്തിന് ശേഷം ഖുശ്ബു പ്രതികരിച്ചു. ‘മൂന്ന് മാസത്തോളം നടത്തിയ പ്രചരണത്തിലൂടെ എനിക്ക് ചേപ്പോക്കിനെ കൂടുതല്‍ അറിയാന്‍ കഴിഞ്ഞു. ചേപ്പോക്കുമായി എനിക്കുള്ള ബന്ധം ജീവിതാവസാനം വരെ തുടരും. പ്രചരണത്തിനിടയില്‍ ഒരിക്കല്‍ പോലും ഞാനാണ് സ്ഥാനാർത്ഥിയെന്ന് പറഞ്ഞിരുന്നില്ല. ആരോടും എനിക്ക് വേണ്ടി വോട്ട് ചെയ്യാനും അഭ്യർത്ഥിച്ചിട്ടില്ല. മറ്റൊരു പാർട്ടിയും തനിക്ക് ജനങ്ങളോട് ഇത്ര അടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കിയിട്ടില്ല. അത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം നല്‍കിയതിന് പാർട്ടിയോട് എന്നും കടപ്പെട്ടിരിക്കുന്നു’- ഖുശ്ബു പറഞ്ഞു.
Post Your Comments