Latest NewsKeralaNews

സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ശേഷിയുളളവരാണ് ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്; വി. മുരളീധരൻ

തിരുവനന്തപുരം : സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്ന് ജനങ്ങൾക്ക് വിശ്വാസമുളളവരാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

ഇ ശ്രീധരൻ ഉൾപ്പെടുന്ന സ്ഥാനാർത്ഥി പട്ടിക പുതിയ കേരളം മോദിക്കൊപ്പം ആ മുദ്രാവാക്യത്തെ അർത്ഥവത്താക്കുന്നതാണ്. എംഎൽഎ ആയിരുന്ന കാലത്ത് കാഞ്ഞിരപ്പളളിയിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയ ആളാണ് അൽഫോൺസ് കണ്ണന്താനം. കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി, ജേക്കബ് തോമസ് തുടങ്ങിയവരെല്ലാം സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ ശേഷിയുളളവരാണ്. വി.എസ് ച്യുതാനന്ദനെതിരേ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ സി. കൃഷ്ണകുമാറാണ് ഇക്കുറി മലമ്പുഴയിൽ വീണ്ടും മത്സരിക്കുന്നതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.

Read Also  :  ‘രണ്ടു സീറ്റിൽ’ മത്സരിക്കുന്ന സുരേന്ദ്രന് വിജയ ആശംസയുമായി ശോഭ സുരേന്ദ്രൻ

കേരളത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും പങ്കാളിത്തം നൽകിക്കൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പുതിയ കേരളത്തിന്റെ വികസന മാതൃകയായി അവതരിപ്പിക്കാവുന്ന നിരവധി പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ ഇതുവരെ ഉണ്ടായ വികസനത്തിൽ നിന്ന് വേറിട്ട വികസന മാതൃകയാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നതെന്നും വി. മുരളീധരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button