മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് 167 പേര് കൂടി കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,18,205 ആയി ഉയർന്നിരിക്കുന്നു. എന്നാൽ അതേസമയം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേർ ഉൾപ്പെടെ 151 പേര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് രോഗവും ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവരില്‍ 137 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് പേര്‍ക്കും ഇന്ന് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. 17,040 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,025 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.
Post Your Comments