ന്യൂഡൽഹി: രാജ്യത്ത് ആറിലേറെ കോവിഡ് വാക്‌സിനുകള്‍ ഇനിയും പുറത്തിറങ്ങുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച കോവാക്‌സിന്‍, കോവിഷീല്‍ഡ് വാക്‌സിനുകള്‍ ഇപ്പോള്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോവിഡ് വര്‍ഷം എന്നതിന് പുറമെ ശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും വര്‍ഷമായി 2020 ഓര്‍മിക്കപ്പെടുമെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. പുതിയ ഇന്ത്യയെ രൂപപ്പെടുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്നും ഇത് രാഷ്ട്രീയ പോരാട്ടമല്ല, ശാസ്ത്രീയ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments