കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ നിന്നും പിന്മാറി കേരള കോണ്‍ഗ്രസ്. സീറ്റ് സി.പി.എമ്മിന് നല്‍കുകയാണെന്ന് കേരള കോണ്‍ഗ്രസ് (എം) അധ്യക്ഷന്‍ ജോസ്. കെ. മാണി അറിയിച്ചു. വാര്‍ത്തകുറിപ്പിലൂടെയാണ് ഇക്കാര്യം കേരള കോണ്‍ഗ്രസ് വ്യക്തമാക്കിയത്. സവിശേഷമായ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും എല്‍.ഡി.എഫിന്റെ കെട്ടുറപ്പിന് പ്രാധാന്യം നല്‍കുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. എന്നാൽ കുറ്റ്യാടിയിലെ സി.പി.എം പ്രവർത്തകരുടെ വ്യാപകമായ എതിർപ്പിനെ തുടർന്നാണ് പിന്മാറ്റം.
പതിമൂന്ന് സീറ്റ് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ മുന്നണിയുടെ കെട്ടുറപ്പിനെ കരുതി സീറ്റ് വിട്ടുനല്‍ക്കുകയാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. കുറ്റ്യാടി ഒഴിവാക്കിയായിരുന്നു നേരത്തെ കേരളകോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നത്. കുറ്റ്യാടി സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കിയതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരുന്നു. പ്രതിഷേധങ്ങള്‍ക്ക് വഴങ്ങേണ്ട എന്നാണ് സി.പി.എം നേതൃത്വം ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കുറ്റ്യാടിയിലെ പ്രതിഷേധം സമീപ മണ്ഡലങ്ങളിലെ വിജയ സാധ്യതയെ കൂടി ബാധിക്കാനിടയുണ്ട് എന്നതിനാല്‍ സി.പി.എം പുനരാലോചന നടത്തുകയായിരുന്നു. അതേസമയം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിൽ നിന്നും സി.പി,എം ഏറ്റെടുക്കുന്ന കുറ്റ്യാടി സീറ്റിന്പകരം മറ്റ് സീറ്റുകൾ നൽകില്ല.
Post Your Comments