Latest NewsKeralaNews

ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടല്ല രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത്, മഞ്ചേശ്വരവും കോന്നിയും പ്രിയപ്പെട്ടത്; കെ സുരേന്ദ്രൻ

നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്ത്. രണ്ട് മണ്ഡലങ്ങളിലും വിജയപ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടല്ല രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. മഞ്ചേശ്വരവും കോന്നിയും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. രണ്ടിടത്ത് മത്സരിക്കുന്നത് പുതിയ കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also :  വോട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് : ബിഷപ്പുമാരായി കൂടിക്കാഴ്ച നടത്തി ടി.സിദ്ദീഖ്

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിൽ 115 സീറ്റുകളിൽ ബിജെപി മത്സരിക്കും. ബാക്കി സീറ്റുകളിൽ ഘടകകക്ഷികൾ മത്സരിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും.

മെട്രോമാൻ ഇ ശ്രീധരൻ-പാലക്കാട് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. കുമ്മനം രാജശേഖരൻ-നേമം, സുരേഷ്​ഗോപി-തൃശൂർ, നടൻ കൃഷ്ണകുമാർ-തിരുവനന്തപുരം.സന്ദീപ് വാര്യർ ഷൊര്‍ണൂർ. ധർമ്മടത്തെ പിണറായി വിജയനെതിരെ സി കെ പത്മനാഭനാണ് സ്ഥാനാർത്ഥി. പി കെ കൃഷ്ണദാസ്- കാട്ടാക്കട, ഡോ. ജേക്കബ് തോമസ്-ഇരിങ്ങാലക്കുട, മാനന്തവാടി-മണിക്കുട്ടൻ, അൽഫോൺസ് കണ്ണന്താനം-കാഞ്ഞിരപ്പള്ളി, എം ടി രമേശ്- കോഴിക്കോട്എ ന്നിങ്ങനെയാണ് പ്രധാന മണ്ഡലങ്ങളും സ്ഥാനാർത്ഥികളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button