നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. രണ്ട് മണ്ഡലങ്ങളിലും വിജയപ്രതീക്ഷ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടല്ല രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. മഞ്ചേശ്വരവും കോന്നിയും പ്രിയപ്പെട്ട മണ്ഡലങ്ങളാണ്. രണ്ടിടത്ത് മത്സരിക്കുന്നത് പുതിയ കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also : വോട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് : ബിഷപ്പുമാരായി കൂടിക്കാഴ്ച നടത്തി ടി.സിദ്ദീഖ്
അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തിൽ 115 സീറ്റുകളിൽ ബിജെപി മത്സരിക്കും. ബാക്കി സീറ്റുകളിൽ ഘടകകക്ഷികൾ മത്സരിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും.
മെട്രോമാൻ ഇ ശ്രീധരൻ-പാലക്കാട് മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. കുമ്മനം രാജശേഖരൻ-നേമം, സുരേഷ്ഗോപി-തൃശൂർ, നടൻ കൃഷ്ണകുമാർ-തിരുവനന്തപുരം.സന്ദീപ് വാര്യർ ഷൊര്‍ണൂർ. ധർമ്മടത്തെ പിണറായി വിജയനെതിരെ സി കെ പത്മനാഭനാണ് സ്ഥാനാർത്ഥി. പി കെ കൃഷ്ണദാസ്- കാട്ടാക്കട, ഡോ. ജേക്കബ് തോമസ്-ഇരിങ്ങാലക്കുട, മാനന്തവാടി-മണിക്കുട്ടൻ, അൽഫോൺസ് കണ്ണന്താനം-കാഞ്ഞിരപ്പള്ളി, എം ടി രമേശ്- കോഴിക്കോട്എ ന്നിങ്ങനെയാണ് പ്രധാന മണ്ഡലങ്ങളും സ്ഥാനാർത്ഥികളും.
Post Your Comments