Latest NewsKeralaNewsIndia

‘കേരളത്തിന് അന്നം തരുന്നത് മോദി’; മോദി തരുന്ന അരി കൊണ്ടാണ് മൂന്ന് നേരം ഊട്ടുന്നതെന്ന് കെ സുരേന്ദ്രൻ

കേരളത്തിന് അന്നം തരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. മോദി തരുന്ന അരി കൊണ്ടാണ് മൂന്ന് നേരം ഊട്ടുന്നതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. നേമത്ത് ആരു വന്നാലും ബിജെപി തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കാസർഗോഡ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ മഞ്ചേശ്വരത്തെത്തിയ സുരേന്ദ്രൻ വൻ സ്വീകരണമാണ് ജനങ്ങൾ നൽകിയത്. എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങൾ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ച ശേഷം കേന്ദ്ര നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:കഴുത്തില്‍ കയര്‍ കെട്ടിയ നിലയിൽ മൃതദേഹം; കാറിൽ മൃതദേഹം കണ്ടെത്തിയത്തിൽ സംഭവ ദുരൂഹത

നേമം മണ്ഡലത്തിൽ ആരൊക്കെ നിന്നാലും ബിജെപി തന്നെ ജയിക്കുമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. നേമത്ത് യു.ഡിഎഫിന് വിജയിക്കാൻ കഴിയുമെന്ന കെ മുരളീധരൻ എം.പിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു സുരേന്ദ്രൻ. നേമത്ത് വിജയക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ട്. നേമം ബിജെപി കോട്ടയല്ല. ഒട്ടും വേരോട്ടമില്ലാത്ത ഘടകക്ഷിക്ക് സീറ്റ് നൽകിയത് കൊണ്ടാണ് കോൺഗ്രസിന്റെ വോട്ട് ചിതറിപോയതെന്നുമായിരുന്നു മുരളീധരൻ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button