Latest NewsKeralaNews

നേമം ബിജെപിയുടെ ശക്തി കേന്ദ്രമല്ല, യുഡിഎഫിന് വിജയിക്കാൻ കഴിയും; കെ മുരളീധരൻ

തിരുവനന്തപുരം : നേമത്ത് യു.ഡിഎഫിന് വിജയക്കാൻ കഴിയുമെന്ന് കെ മുരളീധരൻ എം.പി. സ്ഥാനാർഥിയാകുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ വിളിച്ചിരുന്നു. സ്ഥാനാർഥിയാക്കണോ എന്ന് ഹൈക്കമാൻഡാണ് തീരുമാനിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

നേമത്ത് വിജയക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ട്. നേമം ബിജെപി കോട്ടയല്ല. ഒട്ടും വേരോട്ടമില്ലാത്ത ഘടകക്ഷിക്ക് സീറ്റ് നൽകിയത് കൊണ്ടാണ് കോൺഗ്രസിന്റെ വോട്ട് ചിതറിപോയത്. സ്ഥാനാർഥി പ്രഖ്യാപനം വന്നാൽ നാളെ തിരുവനന്തപുരത്തേക്ക് പോകുമെന്നും മുരളീധരൻ പറഞ്ഞു.

Read Also : ബിജെപിക്ക് വോട്ട് ചെയ്യരുത്; മമതയ്ക്കായി വോട്ട് തേടി കർഷക സമരത്തിൻ്റെ നേതാവ് രാകേഷ് ടികായത്

അതിനിടെ, നേമത്ത് മുരളീധരൻ തന്നെയെന്ന് രമേശ് ചെന്നിത്തലയും സൂചന നൽകി. നേമത്തെ സ്ഥാനാർത്ഥിയുടെ പേര് പട്ടികയിലുണ്ടാകും. ലോക്സ ഭാ തിരഞ്ഞെടുപ്പിലെ പോലെ ബി.ജെ.പിയെയും എൽ.ഡി.എഫിനെയും തറപറ്റിക്കാനുള്ള ശക്തി യു.ഡി.എഫിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button