Latest NewsKeralaNews

കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണം ; കെ സുരേന്ദ്രൻ

കാസർഗോഡ് : കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നരേന്ദ്ര മോദി വേണോ വീരപ്പൻമാർ വേണോ എന്ന ചോദ്യമാണ് കേരളത്തിലെ ജനങ്ങൾക്ക് മുന്നിലുള്ളതെന്ന് സംസ്ഥാന അധ്യക്ഷൻ കെ .സുരേന്ദ്രൻ. നേമത്ത് ആര് മത്സരിച്ചാലും ബിജെപിയെ തോൽപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മഞ്ചേശ്വരം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

Read Also : ഇടുക്കിയിൽ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

കേരളത്തിന് കഴിഞ്ഞ 5 വർഷം എല്ലാം നൽകിയത് നരേന്ദ്ര മോദി സർക്കാരാണ്. കേരളത്തിൽ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്നും മോദി വേണോ വീരപ്പൻ്റെ കൂട്ടാളികൾ വേണോ എന്നതാണ് ജനങ്ങൾക്ക് മുന്നിലുള്ള ചോദ്യമെന്നും സുരേന്ദ്രൻ പറഞ്ഞു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.ശ്രീകാന്ത്, സന്തോഷ് കുമാർ ബോളിയാർ  തുടങ്ങിയവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button