അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ് മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍. തടയാന്‍ നിയമനിര്‍മാണങ്ങളും ബോധവല്‍ക്കരണവുമെല്ലാം മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും ഏതെങ്കിലും തരത്തില്‍ അവയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന നിരവധി ആളുകളുണ്ട്. അത്തരത്തില്‍ ഒരു പ്രകോപനവും കൂടാതെ ഹിപ്പോയോട് സഞ്ചാരിയായ യുവതി കാണിച്ച ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇന്തോനീഷ്യയില്‍ നിന്നും പുറത്തുവരുന്നത്. യാത്രക്കാരെ കണ്ടു ഭക്ഷണം നല്‍കുമെന്നു കരുതി അരികിലെത്തിയ ഹിപ്പപൊട്ടാമസിന്റെ വായിലേക്ക് യുവതി പ്ലാസ്റ്റിക് കുപ്പി എറിയുകയായിരുന്നു.
Also Read:യുഎഇയില്‍ ഇന്ന് 1992 പേര്‍ക്ക് കൂടി കോവിഡ്
വെസ്റ്റ് ജാവയിലുള്ള തമന്‍ സഫാരി പാര്‍ക്കിലാണ് സംഭവം നടന്നത്. യുവതി സഞ്ചരിച്ചിരുന്ന വാഹനത്തിനു തൊട്ടുപിന്നാലെയെത്തിയ സിന്ധ്യ ആയു എന്ന വ്യക്തിയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
വെള്ളത്തിനു നടുവിലുള്ള വഴിയിലൂടെ സഞ്ചാരികള്‍ നീങ്ങുമ്പോള്‍ അരികിലേക്കെത്തിയ ഹിപ്പോയെ കണ്ട യുവതി പ്ലാസ്റ്റിക് കുപ്പി കാറിനു പുറത്തേക്ക് ഉയര്‍ത്തിക്കാട്ടി. ഇതോടെ ഭക്ഷണം നല്‍കാനാവും എന്നുകരുതി ഹിപ്പോ വായ തുറക്കുകയായിരുന്നു. ഉടന്‍ തന്നെ അവര്‍ കുപ്പി ഹിപ്പോയുടെ വായിലേക്ക് എറിഞ്ഞുകൊടുത്തു.
വായിലേക്ക് വീണത് എന്താണെന്നു മനസ്സിലാകാത്ത ഹിപ്പോ അത് ചവച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്തതായി സിന്ധ്യ പറയുന്നു. പ്ലാസ്റ്റിക് കുപ്പിക്ക് പുറമേ ടിഷ്യു പേപ്പറുകളും യാത്രക്കാരി എറിയാന്‍ ശ്രമിച്ചുവെങ്കിലും അത് ഹിപ്പോയുടെ വായിലേക്കെത്തിയില്ല. ഉദ്യോഗസ്ഥര്‍ ഏറെനേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലലാണ് കുപ്പി വായില്‍ നിന്നും പുറത്തെടുത്തത്. മധ്യവയസ്കയായ ഒരു യുവതിയാണ് ക്രൂരകൃത്യം ചെയ്തതെന്നും വിഡിയോ സന്ദേശത്തിലൂടെ ഇവര്‍ മാപ്പ് പറഞ്ഞതായും ഡോനി അറിയിച്ചു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകുമോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. വർധിച്ചു വരുന്ന സഹജീവികളോടുള്ള ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾക്ക് കൃത്യമായ ശിക്ഷാ രീതികൾ ഉണ്ടാവേണ്ടതുണ്ട്.
Post Your Comments