Latest NewsKeralaNews

നല്ല വിജയപ്രതീക്ഷ ഉണ്ട്, ബാലുശേരിയെ കുറിച്ച് നന്നായി പഠിച്ചുവെന്ന് ധര്‍മജന്‍

കോഴിക്കോട്: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള ധര്‍മജന്‍ ബോള്‍ഗാട്ടി തന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തി. ബാലുശേരിയില്‍ തനിക്ക് നല്ല വിജയപ്രതീക്ഷയുണ്ടെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും യ.ുഡി.എഫിന്റെ ബാലുശേരി മണ്ഡലം സ്ഥാനാര്‍ത്ഥി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി വലിയ ഉത്തരവാദിത്തമാണ് തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് പിന്നോട്ടില്ല. വിജയം സുനിശ്ചിതമാണ്. ഇടതുമുന്നണി ഇത്രയും നാളും ഭരിച്ചിട്ടും ബാലുശേരിയില്‍ വികസനം കൊണ്ടുവന്നിട്ടില്ലെന്നും മാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also : പുനലൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

നേരത്തെ മണ്ഡലത്തില്‍ വന്ന് ബാലുശേരിയെ കുറിച്ച് പഠിച്ചപ്പോഴാണ് ഇക്കാര്യം താന്‍ മനസിലാക്കിയത്. ഈ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മാറ്റമുണ്ടാകും. എതിരാളിയെ താന്‍ വിലകുറച്ച് കാണുന്നില്ല. യുവപോരാളി തന്നെയാണ് താനും. വയസായിട്ടൊന്നുമില്ല. ധര്‍മജന്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. മണ്ഡലത്തില്‍ നടന്‍ മത്സരിക്കുന്നതിനെതിരെ യു.ഡി.എഫ് പ്രാദേശിക നേതൃത്വത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ധര്‍മജന്‍ ഇക്കാര്യം വാസ്തവവിരുദ്ധമെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവരികയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button