ErnakulamNattuvarthaLatest NewsKeralaNews

തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ തോമസ്

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഉയർന്നുവന്നത് ഒരു പേര് മാത്രമാണെന്നും അത് എഐസിസിക്ക് കെെമാറിയിട്ടുണ്ടെന്നും, വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അന്തരിച്ച എംഎൽഎ പിടി തോമസിൻ്റെ വിധവ ഉമ തോമസാണ്, തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുന്നതെന്നാണ് ലഭ്യമായ വിവരം.

ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും സുധാകരൻ പറഞ്ഞു. ആദ്യഘട്ടം മുതല്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയായി ഉമ തോമസിന്‍റെ പേരു തന്നെയാണ് യുഡിഎഫ് ക്യാമ്പില്‍ നിന്നുയര്‍ന്നത്. കെഎസ്‍യുവിലൂടെ പൊതുരംഗത്തേക്ക് വന്ന ഉമ തോമസ്, 1984ല്‍ മഹാരാജാസ് കോളജിലെ വൈസ് ചെയര്‍പേഴ്സണായിരുന്നു. പിടി തോമസിൻ്റെ വിയോഗത്തെത്തുടർന്ന് ഉണ്ടായ സഹതാപതരംഗം വോട്ടായി മാറുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് നേതൃത്വം.

shortlink

Related Articles

Post Your Comments

Related Articles


Back to top button