പുനലൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. മുസ്ലീം ലീഗ് കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ: സുൽഫിക്കർ സലാമാണ് യുഡിഎഫ് സ്ഥാനാർത്ഥി . കൊല്ലം കുണ്ടുമൺ സ്വദേശിയാണ് സുൽഫിക്കർ സലാം.
Read Also : എംപി സ്ഥാനം രാജിവച്ച് നേമത്ത് മത്സരിക്കുമെന്ന് ആരും കരുതേണ്ട : കെ. മുരളീധരൻ
അതേ സമയം പുനലൂരിൽ മുസ്ലീം ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് പുനലൂർ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി പി. പ്രകാശ് കുമാർ മത്സരിക്കുന്നു. നിലവിൽ കരവാളൂർ ഗ്രാമ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡറും ആണ് പി. പ്രകാശ് കുമാർ. നാലു തവണ കരവാളൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഒരു തവണ പഞ്ചായത്ത് പ്രസിഡണ്ട് ആയിട്ടുണ്ട് .
പുനലൂർ വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അംഗവും പത്തനാപുരം താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഭരണ സമിതി അംഗവുമാണ്. വെഞ്ചേമ്പ് എൻ.ജി.പി.എം.എച്ച്.എസ്.എസിന്റെ മാനേജർ ആണ്. ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് പുനലൂരിലെ കോൺഗ്രസ് നേതൃത്വം ഡി.സി.സിക്ക് രാജി സമർപ്പിച്ചിരുന്നു.
Post Your Comments