ടി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ബൗളറെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ. ജസ്പ്രീത് ബുമ്രയെ മറികടന്നാണ് താരം ഈ നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ജോസ് ബട്ട്ലറെ പുറത്താക്കിയതോടെയാണ് ബുമ്രയുടെ 59 വിക്കറ്റുകളെന്ന നേട്ടം ചാഹൽ മറികടന്നത്. 46 മത്സരങ്ങളിൽ നിന്നാണ് ചാഹലിന്റെ ഈ നേട്ടം. ബുമ്രയാക്കട്ടെ 50 ടി20 മത്സരങ്ങളിൽ നിന്നാണ് 59 വിക്കറ്റെടുത്തത്.
വെള്ളിയാഴ്ച നടന്ന മത്സരം ഇന്ത്യയ്ക്കായുള്ള ചാഹലിന്റെ 100 -ാം അന്താരാഷ്ട്ര മത്സരമായിരുന്നു. 54 ഏകദിന മത്സരങ്ങളിൽ നിന്ന് 92 വിക്കറ്റുകളും താരം തന്റെ കരിയറിൽ കുറിച്ചിട്ടുണ്ട്. 2017ന് ശേഷം ടി20 കളിക്കാത്ത ആർ അശ്വിനാണ് വിക്കറ്റ് വേട്ടയിൽ ചാഹലിനും ബുമ്രയ്ക്കും പിന്നിലുള്ള താരം. 46 മത്സരങ്ങളിൽ നിന്ന് 52 വിക്കറ്റുകളാണ് അശ്വിന്റെ സമ്പാദ്യം.
Post Your Comments