ലോക റോഡ് സേഫ്റ്റി ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസങ്ങൾക്കെതിരെ ഇന്ത്യൻ ഇതിഹാസങ്ങൾക്ക് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടി. സച്ചിൻ ടെണ്ടുൽക്കറുടെയും യുവരാജിന്റെയും ഗംഭീര ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് വലിയ സ്കോർ നേടാനായത്. തുടക്കത്തിൽ തന്നെ സെവാഗിന്റെ വിക്കറ്റ് നഷ്ട്മായെങ്കിലും ഇന്ത്യയെ പതറാതെ മുന്നോട്ട് നയിച്ചത് സച്ചിന്റെ ഇന്നിംഗ്സായിരുന്നു. 37 പന്തിൽ 60 റൺസാണ് സച്ചിന്റെ സമ്പാദ്യം. ഒമ്പത് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിംഗ്സ്.
സച്ചിനും 42 റൺസെടുത്ത ബദ്രിനാഥും തമ്മിലുള്ള കൂട്ടുകെട്ട് ഇന്ത്യൻ ബാറ്റിംഗിന് അടിത്തറയിട്ടു. പിന്നീട് ഗ്രീസിലെത്തിയ യുവരാജ് സിങും യൂസഫ് പത്താനും ഗോണിയും മികച്ച പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. യുവരാജ് 22 പന്തിൽ 52 റൺസും, യൂസഫ് പത്താൻ 10 പന്തിൽ 23 റൺസും,ഗോണി 9 പന്തിൽ 16 റൺസും നേടി. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 9.3 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 78 റൺസ് എന്ന നിലയിലാണ്. 33 പന്തിൽ 40 റൺസെടുത്ത ആൻഡ്രൂ പുട്ടിക്കും 27 പന്തിൽ 37 റൺസെടുത്ത മോർൺ വാൻ വീക്കുമാണ് ഗ്രീസിൽ.
Post Your Comments