കൊൽക്കത്ത : പശ്ചിമ ബംഗാളിൽ മുൻ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു. സിപിഎം യുവനേതാവായിരുന്ന ശങ്കർ ഘോഷ് ആണ് ബിജെപിയിൽ ചേർന്നത്.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ശങ്കർ ഘോഷിനെ സിപിഎം പുറത്താക്കിയത്. ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയ്‌വർഗ്ഗിയ, ഡാർജ്‌ലിംഗ് എംപി രാജു ബിസ്ത എന്നിവരുടെ സാന്നിധ്യത്തിലാണ് ശങ്കർ ഘോഷ് ബിജെപി അംഗത്വം സ്വീകരിച്ചത്. മറ്റ് മുതിർന്ന നേതാക്കളും സന്നിഹിതരായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി ശങ്കർ ഘോഷിനെയും ബിജെപി പരിഗണിക്കാനൊരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Read Also : ഒന്നിൽ പിഴച്ചാൽ മൂന്നിൽ പിടിക്കാം; കോന്നി പിടിക്കാൻ സുരേന്ദ്രൻ, തന്ത്രമൊരുക്കി ബി.ജെ.പി
മുൻ സിപിഎം സെക്രട്ടേറിയേറ്റ് അംഗം കൂടിയായിരുന്ന ശങ്കർ ഘോഷ് സില്ലിഗുരി മുനിസിപ്പൽ കോർപ്പറേഷനിലെ ഭരണകർത്താക്കളിൽ ഒരാൾ കൂടിയായിരുന്നു. പാർട്ടിയിലെ ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് അദ്ദേഹം സിപിഎം പാർട്ടി സെക്രട്ടറി ജിബിൻ ശങ്കറിന് രാജി സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
Post Your Comments