KeralaNattuvarthaLatest NewsNews

ഒന്നിൽ പിഴച്ചാൽ മൂന്നിൽ പിടിക്കാം; കോന്നി പിടിക്കാൻ സുരേന്ദ്രൻ, തന്ത്രമൊരുക്കി ബി.ജെ.പി

നിയമ സഭാ തെരഞ്ഞെടുപ്പിനായി ബി.ജെ.പി സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുമ്പോഴും കോന്നി നിയോജക മണ്ഡലത്തിൽ വീണ്ടും കെ. സുരേന്ദ്രന്‍റെ സ്ഥാനാർഥിത്വത്തിന് സാധ്യതയേറി.
ഇത് സംബന്ധിച്ച് ചർച്ചകൾ നടത്തിയതായിട്ടാണ് ലഭ്യമായ വിവരം. ചർച്ചയിൽ പങ്കെടുത്ത ഭാരവാഹികളെല്ലാം സുരേന്ദ്രൻ്റെ സ്ഥാനാർഥിത്വത്തെ അനുകൂലിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും, തുടർന്നു വന്ന കോന്നി ഉപതെരഞ്ഞെടുപ്പിലും കെ. സുരേന്ദ്രനായിരുന്നു ബി.ജെ.പി സ്ഥാനാർഥി. രണ്ടുതവണയും ബി.ജെ.പി യുടെ വോട്ടെണ്ണത്തിൽ വന്ന വർധനയാണ് നേതൃത്വത്തിന് ശുഭ പ്രതീക്ഷ നൽകുന്നത്.

കോന്നിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള തർക്കങ്ങൾ ബി.ജെ.പി ക്ക് ഗുണകരമാകുമെന്നും മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിൽ കെ. സുരേന്ദ്രൻ മത്സരിച്ചപ്പോൾ ലഭിച്ച പിന്തുണ ഈ തെരഞ്ഞെടുപ്പിലും ലഭിച്ചാൽ അട്ടിമറി വിജയം നേടാൻ കഴിയുമെന്നും ചർച്ചയിൽ അഭിപ്രായം ഉയർന്നു.
കെ. സുരേന്ദ്രൻ മത്സരിക്കുന്നില്ല എങ്കിൽ, കോന്നി സീറ്റിലേക്ക് ആവശ്യമുന്നയിച്ച് ബി.ഡി.ജെ.എസ് രംഗത്ത് വന്നിട്ടുണ്ട്. റാന്നി സീറ്റിൽ എൻ.ഡി.എയിൽ നിന്ന് ബി.ഡി.ജെ.എസ് മത്സരിക്കുമെന്ന കാര്യം തീരുമാനമായി.

കഴിഞ്ഞതവണ മത്സരിച്ച ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റും എസ്.എൻ.ഡി.പി പത്തനംതിട്ട യൂണിയൻ പ്രസിഡന്‍റുമായ കെ. പത്മകുമാർ ഇത്തവണയും മത്സരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു . ആറന്മുളയിലെ ബി.ജെ.പി സ്ഥാനാർഥിയെ സംബന്ധിച്ചും അനിശ്ചിതത്വം തുടരുകയാകാണ്. ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അശോകൻ കുളനടയെ ആറന്മുളയിൽ പരിഗണിക്കണം എന്നാണ് ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button