രാത്രി സമരങ്ങളില്‍ സ്ത്രീകള്‍ വേണ്ടെന്ന് പറഞ്ഞ് പുലിവാല്‍ പിടിച്ച വനിതാ നേതാവ് മുസ്ലിം ലീഗിന്റെ വനിത സ്ഥാനാര്‍ത്ഥിയാകുമ്പോൾ തിരുത്തപ്പെടുന്നത് കാൽ നൂറ്റാണ്ടിന്റെ ചരിത്രം. ഖമറുന്നീറ അന്‍വറിന് ശേഷം മുസ്ലിം ലീഗ് നിയമസഭയിലേക്ക് മത്സരിപ്പിക്കുന്ന ഏക വനിത സ്ഥാനാര്‍ത്ഥിയാണ് വനിത കമ്മീഷന്‍ മുന്‍ അംഗം കൂടിയായ നൂര്‍ബീന റഷീദ്.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട നൂര്‍ബീന റഷീദ് വനിത ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ്. കാല്‍ നൂറ്റാണ്ടിന് ശേഷം മുസ്ലിം ലീഗില്‍ നിന്നും ഒരു വനിത സ്ഥാനാര്‍ത്ഥി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോൾ ഈ സ്ഥാനാർത്ഥിയുടെ പ്രാധാന്യവും ശ്രദ്ധനേടുകയാണ്.
readalso:‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’; പ്രധാനമന്ത്രിയുടെ ആശയത്തിന് പിന്തുണയുമായി സദ്ഗുരു
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെട്ട ഏക വനിത എന്ന പ്രത്യേകതയും നൂര്‍ബീന റഷീദിനുണ്ട്. 2018ലാണ് നൂര്‍ബീന റഷീദ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇടംപിടിച്ചത്. മുസ്ലിംലീഗിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സ്ത്രീ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഇടംനേടിയത്.
കോഴിക്കോട് ബാറിലെ അറിയപ്പെടുന്ന അഭിഭാഷക കൂടിയായ നൂര്‍ബീന റഷീദ് പലപ്പോഴും വിവാദങ്ങളില്‍പെട്ടിരുന്നു. സംസ്ഥാനത്ത് കോവിഡ് കൊടുമ്ബിരികൊണ്ട കാലത്ത് മകന്റെ വിവാഹം നടത്തി വിവാദങ്ങളില്‍ നിറഞ്ഞ ഈ വനിത രാത്രി സമരങ്ങളില്‍ വനിതകള്‍ പങ്കെടുക്കേണ്ടതില്ല എന്ന വാട്സാപ് സന്ദേശങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞു.
അമേരിക്കയിലെ ഹൂസ്റ്റണില്‍ നിന്നും വന്ന മകന്റെ നിക്കാഹ് ക്വാറന്റെയിന്‍ ലംഘിച്ചു നടത്തിയതിന്റെ പേരിൽ നൂര്‍ബീന റഷീദിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. പൗരത്വ പ്രക്ഷോഭ സമരങ്ങളില്‍ ഷഹീന്‍ബാഗ് മാതൃകയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി നടത്തുന്നതിനെതിരെ നൂര്‍ബീന റഷീദിന്റെ ശബ്ദസന്ദേശം വിവാദമായിരുന്നു. രാത്രി സമരങ്ങളില്‍ വനിതകള്‍ പങ്കെടുക്കേണ്ടതില്ല എന്നായിരുന്നു നൂര്‍ബീന പറഞ്ഞത്. അന്ന് വാട്സ് ആപ്പ് ഗ്രൂപ്പില്‍ നൂര്‍ബീന അയച്ച ഈ സന്ദേശം പുറത്തായതോടെ വലിയ വിവാദങ്ങള്‍ക്ക് വഴി വെച്ചു.
ഇരുപത്തിയഞ്ച് കൊല്ലം മുമ്പ് 1996 ല്‍ ഖമറുന്നിസ അൻവര്‍ കോഴിക്കോട് മത്സരിച്ചതൊഴിച്ചാല്‍ അതിന് മുമ്പോ ശേഷമോ വനിതകളാരും മുസ്ലീം ലീഗിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. നഗരമണ്ഡലമാണ് കോഴിക്കോട് സൗത്തെന്നതിനൊപ്പം അവിടെ എതിര്‍ സ്ഥാനാര്‍ത്ഥികളായി വരുന്നത് എല്‍ഡിഎഫില്‍ ഐഎന്‍എല്ലും എന്‍ഡിഎയില്‍ ബിഡിജെഎസും ആണെന്നതും വനിതാ സ്ഥാനാര്‍ത്ഥിയെന്ന പരീക്ഷണത്തിന് ലീഗിന് ധൈര്യം നല്‍കുന്നുണ്ട്.
കഴിഞ്ഞ രണ്ട് തവണയായി മുസ്ലിം ലീഗ് ജയിക്കുന്ന മണ്ഡലമാണ് കോഴിക്കോട് സൗത്ത്. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ ഇത്തവണ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കോഴിക്കോട് സൗത്ത്. കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലെ 17 മുതൽ 38 വരെ വാർഡുകൾ, 41-ആം വാർഡ് എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലം 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് നിലവിൽ വന്നത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ എം.കെ. മുനീറാണ് 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ആദ്യ തെരഞ്ഞെടുപ്പില്‍ 2000 വോട്ടില്‍ താഴെയായിരുന്നു യുഡിഎഫ് ഭൂരിപക്ഷമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അത് പതിനായിരത്തിലേറെ ആയിരുന്നു.
Post Your Comments