കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖിന് ഇടമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മത്സരിക്കുകയാണെങ്കിൽ കൽപ്പറ്റ മതിയെന്ന വാശിയിലാണ് സിദ്ദിഖ്. ആരെ നിർത്തിയാലും കൽപ്പറ്റയിൽ കോൺഗ്രസ് ജയിക്കുമെന്ന പാർട്ടിയുടെയും സിദ്ദിഖിൻ്റെയും അമിത ആത്മവിശ്വാസം മുതലെടുത്താണ് ‘കൽപ്പറ്റ തന്നെ മതിയെന്ന്’ സിദ്ദിഖ് ഉറപ്പിച്ച് പറയുന്നത്. എന്നാൽ, സിദ്ദിഖിൻ്റെ കൽപ്പറ്റ മോഹം സാധിക്കില്ലെന്നാണ് സൂചനകൾ.
സഭയുടെ എതിര്‍പ്പ് സിദ്ദിഖിന് തിരിച്ചടിയായിരിക്കുകയാണ്. കത്തോലിക്കാക്കാരനായ ഒരാളെ തന്നെ കൽപ്പറ്റയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് കത്തോലിക്കാ രൂപത സ്വീകരിച്ച നിലപാട്. ഇതേത്തുടർന്ന് സഭയെ അനുനയിപ്പിക്കാൻ ചർച്ചകളും നീക്കങ്ങളും നടത്തിയെങ്കിലും അത് വിലപ്പോയില്ല. രൂപത നിലപാട് മാറ്റിയാൽ മാത്രമേ സിദ്ദിഖിന് നറുക്ക് വീഴുകയുള്ളുവെന്നിരിക്കെയാണ് സഭ ഇതിനു തയ്യാറാകാത്തത്. വനയാടിന് പുറത്ത് നിന്നുള്ളൊരാളാണ് സ്ഥാനാർത്ഥിയാകുന്നതെങ്കിൽ അത് ‘പണി’യാകുമെന്ന് ഇതിനോടകം നിരവധി പ്രവർത്തകർ ഒളിഞ്ഞും തെളിഞ്ഞും പാർട്ടിക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതോടെ, കൽപ്പറ്റ സീറ്റിന് വേണ്ടി വെച്ച വെള്ളം സിദ്ദിഖ് തൽക്കാലം ഇറക്കി വെയ്ക്കുന്നതായിരിക്കും നല്ലത്.
Also Read:മയക്കി കിടത്തിയ സിംഹക്കുട്ടിയുമായി വിവാഹ ഫോട്ടോ ഷൂട്ട് ; നവദമ്പതികൾക്കെതിരെ വൻ പ്രതിഷേധം
നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി സിദ്ദിഖ് മാറികൊടുത്തിരുന്നു. ആ ഘട്ടത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ആകെയുള്ള ജനറൽ സീറ്റിൽ വയനാട്ടുകാർക്ക് പ്രാധാന്യം നൽകാതെ ‘വരത്തന്മാർക്ക്’ പ്രാധാന്യം നൽകിയാൽ അത് പിന്നീട് പാർട്ടിക്ക് ക്ഷീണമാകുമെന്ന അവസ്ഥയാണിപ്പോൾ. കല്‍പ്പറ്റയില്‍ റോമന്‍ കാത്തോലിക് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് സീറ്റ് കൊടുക്കണമെന്ന നിലപാടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാലും ബെന്നി ബെഹ്നാനും സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കല്‍പ്പറ്റയില്‍ അല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കാന്‍ താന്‍ തയ്യാറല്ല എന്നാണ് സിദ്ദിഖ് പറയുന്നത്. മുസ്‌ലിം സമുദായത്തില്‍പ്പെട്ട അംഗം എന്ന നിലയില്‍ സീറ്റ് നിഷേധിക്കപ്പെടുകയാണെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ഞായറാഴ്ചയാണ് പുറത്തുവിടുക. കോണ്‍ഗ്രസ് മത്സരിക്കുന്ന 91 മണ്ഡലങ്ങളില്‍ 81 ഇടത്തും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞുവെന്ന് നേരത്തെ ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു.
Post Your Comments