KeralaLatest NewsNews

സസ്‌പെൻസുമായി കോൺഗ്രസ്; തരൂരിനെ ‘സജസ്റ്റ്’ ചെയ്‌ത്‌ രാഹുല്‍ ഗാന്ധി

ഹൈക്കമാന്‍ഡ് പറയുന്നത് എന്തായാലും അതിനൊപ്പം നില്‍ക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തേ അറിയിച്ചിരുന്നത്.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾ പ്രധാനമായും നോക്കിക്കാണുന്ന മണ്ഡലമാണ് നേമം. സ്ഥാനാർത്ഥി നിർണയത്തിൽ വ്യക്തത വരുത്താതെ കോൺഗ്രസ്. എന്നാൽ ഉമ്മന്‍ ചാണ്ടി ഇല്ലെങ്കില്‍ ശശി തരൂര്‍ നേമം മണ്ഡലത്തില്‍ മത്സരിക്കുന്നത് ഉചിതമെന്ന് രാഹുല്‍ ഗാന്ധി. ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ദേശീയ തലത്തില്‍ ഗുണം ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി. നേമത്തേക്ക് കൂടുതല്‍ പേരെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ടെന്നും വിവരം. മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നിവരുടെ പേരും പട്ടികയിലുണ്ട്. കെ മുരളീധരനും ശശി തരൂരും സാധ്യതാ പട്ടികയില്‍ തുടരും.

Read Also: ഇത് എപ്പിസോഡ് രണ്ടാണ്,ഞങ്ങള്‍ക്ക് മടിയില്‍ കനമില്ല: എഎ റഹീം

എന്നാൽ നേമത്ത് ആര് എന്ന കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കാന്‍ മുല്ലപ്പള്ളിയോ രമേശ് ചെന്നിത്തലയോ ഉമ്മന്‍ ചാണ്ടിയോ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം നേമത്ത് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാൽ ഹൈക്കമാന്‍ഡ് പറയുന്നത് എന്തായാലും അതിനൊപ്പം നില്‍ക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തേ അറിയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button