KeralaLatest NewsNews

കേരളത്തിലെ പാവം ഹതഭാഗ്യരായ ഈ ഞങ്ങളെ രക്ഷിക്കാൻ കൂടി പിണറായി രാഹുൽ ഐക്യം ഉണ്ടാകണമേ; പരിഹാസവുമായി എസ് സുരേഷ്

കാപ്പനോട് കാണിച്ച സഹാനുഭൂതിയെങ്കിലും ഞങ്ങളോടു കാണിക്കൂ...

തിരുവനന്തപുരം : യുഎപിഎ കേസ് ചുമത്തി ഉത്തർപ്രദേശിൽ അറസ്റ്റിൽ ആയ മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്റെ ചികിത്സയ്ക്ക് വേണ്ടി ഇടപെട്ട കേരളം മുഖ്യമന്ത്രി പിണറായി വിജയനും കോൺഗ്രസ് നേതാവ് ഗാന്ധിയ്ക്കും നേരെ പരിഹാസവുമായി ബിജെപി നേതാവ് അഡ്വ. എസ് സുരേഷ്. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രണാതീതമാക്കുമ്പോൾ… വാക്സിനേഷൻ കേന്ദ്രങ്ങളിൽ വയോവൃദ്ധർ കുഴഞ്ഞ് വീഴുമ്പോൾ… ആശുപത്രി കിടക്കകളില്ലാതെ നൂറുകണക്കിന് മലയാളികൾ ദീർഘശ്വാസംവലിക്കുമ്പോൾ ഒന്നും ശ്രദ്ധിക്കാത്ത ഭരണാധികാരികളെ വിമർശിക്കുന്നു.

പോസ്റ്റ് പൂർണ്ണ രൂപം

കേരള മതേതരം നീണാൾ വാഴട്ടെ…..!!!!?
സിദ്ദിഖ് കാപ്പൻ ഡെൽഹി ആശുപത്രിയിലേക്ക്….
കേരളത്തിലെ കോവിഡ് വ്യാപനം നിയന്ത്രണാതീതമാക്കുമ്പോൾ… വാക്സിനേഷൻ കേന്ദ്രങ്ങളിൽ വയോവൃദ്ധർ കുഴഞ്ഞ് വീഴുമ്പോൾ…
ആശുപത്രി കിടക്കകളില്ലാതെ നൂറുകണക്കിന് മലയാളികൾ ദീർഘശ്വാസംവലിക്കുമ്പോൾ… കേന്ദ്രം നൽകുന്ന സൗജന്യ വാക്സിൻ പൂഴ്ത്തി വച്ച് പുറംവാതിലിലൂടെ കരിംചന്തയിൽ കടത്തുമ്പോഴും……
കാപ്പനോട് കാണിച്ച സഹാനുഭൂതിയെങ്കിലും ഞങ്ങളോടു കാണിക്കൂ…

read also:കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങൾ

അങ്ങ് ഉത്തർപ്രദേശിലെ കോവിഡ് രോഗമുക്തനായ ഒരു വ്യക്തിയെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഏറെ കഷ്ടത സഹിച്ച് പരിശ്രമിച്ച രാഹുൽ ഗാന്ധിക്കും , പിണറായി വിജയനും മതേതര വിപ്ലവ അഭിനന്ദനങ്ങൾ!!!
മദനിയെ മോചിപ്പിക്കാനും , സദാം ഹുസൈന് ഹർത്താൽ നടത്താനും ബിൻ ലാദന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും കൈകോർത്ത UDF – LDF മതേതരത്വത്തിന്റ തലയിൽ ഒരു തൂവൽ കൂടി…

read also:20 കാരിക്കു നേരെ ബലാത്സംഗ ശ്രമം, യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് പന്നികള്‍ക്ക് ഭക്ഷണമായി നല്‍കി

പോപ്പുലർ ഫ്രണ്ട് കാരോടൊപ്പം കലാപമുണ്ടാക്കാനായി ശ്രമിച്ചതിന് UP യിലെ മഥുരയിൽ പിടിക്കപ്പെട്ട് UAPA നിയമത്തിലെ രാജ്യദ്രോഹി കുറ്റം ചുമത്തപ്പെട്ട വ്യക്തിയാണ് സിദ്ദിഖ് കാപ്പൻ…

അയാളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം, UP സർക്കാർ അതു ചെയ്യുന്നുമുണ്ട്….
കേരളത്തിലെ പാവം ഹതഭാഗ്യരായ ഈ ഞങ്ങളെ രക്ഷിക്കാൻ കൂടി… പിണറായി രാഹുൽ ഐക്യം ഉണ്ടാകണമേ…
എന്ന് പ്രാർത്ഥിക്കാം….

https://www.facebook.com/394822307319014/posts/2265720163562543/

shortlink

Related Articles

Post Your Comments

Related Articles


Back to top button