KeralaLatest NewsNews

നേമം ആവർത്തിക്കുമോ? സി പി എമ്മിൽ ഭീതിയുണർത്തി മലമ്പുഴ, കുറ്റം മുഴുവൻ കോൺഗ്രസിന്

ജനതാദളിന് മലമ്പുഴ വിട്ടുനല്‍കിയതിനെതിരെ പ്രതിഷേധം

മലമ്പുഴ നിയോജക മണ്ഡലം സീറ്റ് യു ഡി എഫ് ജനതാദളിന് നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ഇത്. ഇവിടെ യു ഡി എഫിലെ തന്നെ കരുത്തനായ സ്ഥാനാർത്ഥിയെ നിർത്താത്തതിൽ പ്രതിഷേധം ഉയരുന്നു. ബിജെപി ചരിത്രം കുറിച്ച് കഴിഞ്ഞ തവണ അക്കൗണ്ട് തുറന്നത് കോൺഗ്രസിൻ്റെ സഹായത്തോടെയാണെന്ന ആരോപണമാണ് സി പി എം ഉന്നയിക്കുന്നത്.

2016ല്‍ നേമത്ത് ഒ. രാജഗോപാലിനെതിരെ അപ്രസക്തരായ സ്ഥാനാര്‍ത്ഥിയെ ആണ് യു ഡി എഫ് നിർത്തിയതെന്നും ഇത് ബിജെപിയെ സഹായിച്ചുവെന്നുമാണ് സി പി എം ചൂണ്ടിക്കാണിക്കുന്നത്. ഇതിൻ്റെ അനന്തരഫലമായി ബിജെപി നിയമസഭയിൽ അക്കൗണ്ട് തുറന്നു. സമാനമായ രീതി തന്നെയാണ് കോൺഗ്രസ് ഇത്തവണ മലമ്പുഴയിലും പദ്ധതിയിടുന്നതെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

Also Read:ടാക്‌സി വിളിച്ച് 3 മിനിട്ടിനുള്ളില്‍ വന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് അരലക്ഷം ; സംഭവം എവിടെയെന്നല്ലേ ?

2006ലെ തെരഞ്ഞെടുപ്പില്‍ നേമത്ത് ജയിച്ചത് കോണ്‍ഗ്രസ് നേതാവായ എന്‍.ശക്തനായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വെങ്ങനൂര്‍ പി. ഭാസ്‌കരന്‍ 50135 വോട്ട് നേടി. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മലയിന്‍കീഴ് രാധാകൃഷ്ണന് 6705 വോട്ടായിരുന്നു ലഭിച്ചത്. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ മത്സരിക്കാനെത്തിയപ്പോള്‍ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് എസ്.ജെ.ഡിക്ക് വിട്ടുനല്‍കുകയായിരുന്നു. ചാരുപാറ രവിയെന്ന, നേമത്തെ ജനങ്ങള്‍ക്കിടയില്‍ അപരിചിതനായ നേതാവായിരുന്നു ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത്. ഇത് ബിജെപിയെ സഹായിച്ചുവെന്നാണ് ഉയരുന്ന ആരോപണം.

നേമത്തെ കോണ്‍ഗ്രസ് നടപടികള്‍ തന്നെയാണ് മലമ്പുഴയിലും ആവര്‍ത്തിക്കുന്നതെന്നും ഇത് ബി.ജെ.പിയെ സഹായിക്കുന്ന നീക്കമാണെന്നുമാണ് സി പി എം ആരോപിക്കുന്നത്. സി.പി.ഐ.എം നേതാവായ എ. പ്രഭാകരനാണ് മലമ്പുഴയില്‍ നിന്നും ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. സി. കൃഷ്ണകുമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോർട്ടുകൾ. അച്യുതാനന്ദന്‍ മത്സരിത്തിനില്ലാത്തത് തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

shortlink

Related Articles

Post Your Comments

Related Articles


Back to top button