ദുബായ് : ടാക്‌സി വിളിച്ച് 3 മിനിട്ടിനുള്ളില്‍ വന്നില്ലെങ്കില്‍ നിങ്ങളെ തേടി ഭാഗ്യം വന്നെന്ന് തന്നെ കരുതാം. 3 മിനിട്ടിനുള്ളില്‍ വാഹനം വന്നില്ലെങ്കില്‍ 3,000 ദിര്‍ഹം(60,000 രൂപയോളം) ആയിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്നത്. സംഭവം ദുബായിലാണ്. ദുബായ് ഹല ടാക്‌സിയാണ് ‘3 മിനിറ്റ് അറൈവല്‍ ടൈം’ എന്ന പുതിയ ക്യാംപെയ്ന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ആപ്പില്‍ ബുക്ക് ചെയ്താന്‍ ഉടന്‍ തന്നെ പ്രദേശത്തെ ഡ്രൈവര്‍മാര്‍ക്ക് സന്ദേശം എത്തും. പിക് അപ് ലൊക്കേഷന് ഏറ്റവും അടുത്തുള്ള ഡ്രൈവര്‍ മൂന്ന് മിനിട്ടിനുള്ളില്‍ സ്ഥലത്തെത്തും. ഇത്തരത്തില്‍ മൂന്ന് മിനിട്ടിനുള്ളില്‍ വാഹനം പിക് അപ് ലൊക്കേഷനില്‍ എത്തിയില്ലെങ്കില്‍ 3,000 ദിര്‍ഹം കരീം ക്രെഡിറ്റ് ലഭിക്കുന്ന നറുക്കെടുപ്പിലേക്ക് യാത്രക്കാരന് എന്‍ട്രി ലഭിക്കും. ഓരോ മൂന്ന് ദിവസം കൂടുമ്പോഴും ഒരു വിജയിയെ പ്രഖ്യാപിക്കും.
Post Your Comments